കോഴിക്കോട്: ശബരിമല ദർശനത്തിനുപോയ കോഴിക്കോട് ചേവായൂർ സ്വദേശി ബിന്ദു തങ്കം കല്യാണിക്ക് വധഭീഷണി. വാടകവീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന് വീട്ടുടമസ്ഥനും ആവശ്യപ്പെട്ടു. വധഭീഷണിയെ തുടർന്ന് തനിക്ക് പോലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്ബിന്ദു.ചൊവ്വാഴ്ച പുലർച്ചെയാണ് ബിന്ദു കോഴിക്കോട് എത്തിയത്. എന്നാൽ എത്തിയ ഉടൻ തന്നെ വാടകവീട്ടിൽ നിന്ന് ഒഴിഞ്ഞുതരണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. ഇവർ താമസിക്കുന്ന വീട്ടിലേക്കും ജോലിചെയ്യുന്ന സ്കൂളിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടന്നിരുന്നു. ആ സാഹചര്യത്തിലാണ് വീടൊഴിയണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഇവർ ജോലിചെയ്യുന്ന സ്കൂളിൽ നിന്ന് ജോലിക്ക് എത്തേണ്ട എന്ന നിർദ്ദേശം വന്നുവെന്നാണ് ബിന്ദു പറയുന്നത്. മെഡിക്കൽ കോളേജ് കാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ളീഷ് അധ്യാപികയാണ് ബിന്ദു. സർക്കാർ സ്കൂൾ അധ്യാപികയായ തന്നോട്സ്കൂളിലേക്കെത്തേണ്ട എന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് ബിന്ദു പറയുന്നത്. സുഹൃത്തുക്കളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അവരുടെ ഫ്ളാറ്റിന് നേരെയും ആക്രമണമുണ്ടായി. ഫ്ളാറ്റിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറാനുള്ള ശ്രമങ്ങളുണ്ടായി. ഇവിടെ താമസിച്ചാൽ കൈയും കാലും വെട്ടുമെന്ന ഭീഷണിയുമുണ്ടായി. ഇതേതുടർന്ന് കസബ പോലീസിനെ സമീപിച്ചു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബിന്ദു സുഹൃത്തുക്കൾക്കൊപ്പം പോയി.
from mathrubhumi.latestnews.rssfeed https://ift.tt/2NZm5vJ
via
IFTTT
No comments:
Post a Comment