രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ശ്രമിച്ച ആര്‍എസ്എസ് ക്രിമിനലുകളെ സംസ്ഥാന ഭരണകൂടം നിലയ്ക്ക് നിര്‍ത്തണം: വിടി ബല്‍റാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ശ്രമിച്ച ആര്‍എസ്എസ് ക്രിമിനലുകളെ സംസ്ഥാന ഭരണകൂടം നിലയ്ക്ക് നിര്‍ത്തണം: വിടി ബല്‍റാം

തൃത്താല : ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാനുള്ള പ്ലാന്‍ ബി പരാമര്‍ശത്തിന് പിന്നാലെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് വി ടി ബല്‍റാം എംഎല്‍എ. ആര്‍എസ്എസ് ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് വി ടി ബല്‍റാം പറയുന്നു.

പരിപാവനമായ സന്നിധാനത്ത് രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചു അശുദ്ധി വരുത്തി കലാപമുണ്ടാക്കാനായിരുന്നു ആര്‍എസ്എസ് ക്രിമിനലുകളുടെ നീക്കം. ഇതുപോലുള്ള എല്ലാവരേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്ന് ബല്‍റാം വിശദമാക്കുന്നു. തന്റെ ഫേസ്ബുക്ക് പേജിലെ കുറിപ്പിലൂടെയായിരുന്നു ബാല്‍റാം എംഎല്‍എയുടെ പ്രതികരണം.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല.



from mangalam.com https://ift.tt/2EQGZxT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages