ന്യൂഡല്‍ഹി: ക്ലാസില്‍ വെച്ച് 12 വയസുകാരന്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അധ്യാപകന്റെ തലയ്ക്ക് അടിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ അധ്യാപകനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകന്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഡല്‍ഹിയിലെ സാങ്കേത് ഗവണ്‍മെന്റ് സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകനെ ആക്രമിച്ചത്.
ഐപിസി 308 പ്രകാരം വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകന്‍ ഇരുമ്പ് വടി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ശകാരിക്കുകയും സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥി അതേ ഇരുമ്പ് വടികൊണ്ട് അധ്യാപകനെ ആക്രമിച്ചത്.
വിദ്യാര്‍ത്ഥി അധ്യാപകനെ ആക്രമിച്ച സംഭവം ആരോ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലീസ് സംഭവസ്ഥലത്തെത്തി. രക്തത്തില്‍ കുളിച്ചുകിടക്കുന്ന അധ്യാപകനെയാണ് ഉദ്യോഗസ്ഥര്‍ അവിടെ കണ്ടത്. പോലീസ് ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിയുടെ ബാഗില്‍ ക്ലാസ് മുറിയില്‍ വെച്ച് അധ്യാപകന്‍ ഇരുമ്പ് വടി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ശകാരിക്കുകയും സംഭവം മാതാപിതാക്കളെ അറിയിക്കുമെന്ന് പറയുകയും വിദ്യാര്‍ത്ഥിയുടെ അമ്മാവനെ വിളിച്ച് അധ്യാപകന്‍ കാര്യം പറയുകയും ചെയ്തതായി മറ്റ് വിദ്യാര്‍ത്ഥികളും അധ്യാപകരും പോലീസില്‍ മൊഴി നല്‍കി.
പിടിച്ചുവാങ്ങി മേശപ്പുറത്ത് വെച്ച ഇരുമ്പദണ്ഡ് വിദ്യാര്‍ത്ഥി അധ്യാപകന്‍ അറിയാതെ എടുത്ത് ബാഗില്‍ വയ്ക്കുകയും പിന്നീട് ഇതേ ദണ്ഡ് ഉപയോഗിച്ച് അധ്യാപകന്റെ തലയിലും മുഖത്തും അടിക്കുകയായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടിയെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
from mangalam.com https://ift.tt/2PpEiqN
via IFTTT
No comments:
Post a Comment