ഒരു നുണപ്രചരണം കൂടി പൊളിഞ്ഞു; ആ ചിത്രത്തിലുള്ളത് ഡിവൈഎഫ്‌ഐ ഗുണ്ടയല്ല; പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ഒരു നുണപ്രചരണം കൂടി പൊളിഞ്ഞു; ആ ചിത്രത്തിലുള്ളത് ഡിവൈഎഫ്‌ഐ ഗുണ്ടയല്ല; പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ

വലിയ സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ശബരിമല നട അടച്ചെങ്കിലും യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുള്ള സപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി ശബരിമല നട തുറന്നപ്പോള്‍ നിലയ്ക്കലും സന്നിധാനത്തും പമ്പയിലും വന്‍ വിവാദ സംഭവങ്ങളാണ് ഉണ്ടായത്.

ഇതിനിടെ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചകള്‍ നടന്നു. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും വാര്‍ത്തകളുണ്ടായി. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വേഷം മാറിയെത്തിയ ഡിവൈഎഫ്‌ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഇപ്പോള്‍ ഈ നുണ പ്രചാരണം കൂടി പൊളിഞ്ഞിരിക്കുകയാണ്.

പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഈ വ്യാജ പ്രചാരണം നടന്നത്. ഭക്തരെ തല്ലിചതയ്ക്കാന്‍ ഡിവൈഎഫ്‌ഐക്കാരെ ഇറക്കിയിരിക്കുകയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണമാണ് നടത്തിയത്.



from mangalam.com https://ift.tt/2PPw5t4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages