വയനാട്: എന്തുവില കൊടുത്തും ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന് പറഞ്ഞ് വൈദ്യുതി മന്ത്രി എംഎം മണി. പന്തളം രാജപ്രതിനിധികള്‍ വിഡ്ഢിത്തം പറയുകയാണെന്നും കൊട്ടാരം പ്രതിനിധികളുടേത് ആണും പെണ്ണും കെട്ട നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലന്പുകയാണ്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനംകുത്തിയിട്ടു കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് അവര്‍ കോടതിയില്‍ പറയട്ടെ. ആണും പെണ്ണും കെട്ട പറച്ചിലല്ല വേണ്ടത്.' ഇവിടെ കിടന്നു കൊഞ്ഞനംകുത്തുകയും മെക്കിട്ടുകയറുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
ശബരിമല ക്ഷേത്രം ആരുടേതാണെന്ന് ചോദ്യം പ്രസക്തമല്ലെന്നും അത് ഭക്തരുടേതാണെന്നും ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ പ്രതികരിച്ചിരുന്നു. അതിനെതിരെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
from mangalam.com https://ift.tt/2Jh6MxN
via IFTTT
No comments:
Post a Comment