വാഷിങ്ടണ്‍: കോടതിയില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടികൂടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തി. വാഷിങ്ടണിലെ വിന്‍ലോക്കില്‍ നിന്നുളള സംഭവത്തില്‍ ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് ആണ് യഥാര്‍ത്ഥ ഹീറോയായി മാറിയത്. ടാന്നര്‍ ജേക്കബ് സണ്‍, ഹാവാര്‍ഡ് എന്നീ പ്രതികളാണ് വിചാരണയ്ക്കിടയില്‍ ഇറങ്ങിയോടിയത്. ഒരാളെ ജഡ്ജി പിടിച്ചപ്പോള്‍ മറ്റേയാളെ കോടതി വളപ്പിലിട്ട് തന്നെ പോലീസും പിടികൂടി.
വിചാരണയ്ക്ക് ശേഷം വിധികേള്‍ക്കാനായി പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ജഡ്ജി വിധി പുറപ്പെടുവിച്ചതിന് തൊട്ടു പിന്നാലെ അടുത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടോയെന്ന് നോക്കിയശേഷം ഇരുവരും ഇറങ്ങി ഒറ്റയോട്ടം വെച്ചുകൊടുത്തു. ഇതുകണ്ട ജഡ്ജി പെട്ടെന്ന് തന്നെ കോട്ട് അഴിച്ചുവെച്ച് പിന്നാലെ ഓടി. ഒരു പ്രതി പാതി വഴിയില്‍ വീണു പോയെങ്കിലും വീണ്ടും എഴുന്നേറ്റ് ഓടി. കോണിപ്പടിയും ഇറങ്ങിയോടിയ പ്രതികള്‍ക്ക് പിന്നാലെ ജഡ്ജിയും ഉണ്ടായിരുന്നു. അവസാനം പുറത്തെ വാതില്‍ കടക്കാന്‍ ശ്രമിച്ച ഒരു പ്രതിയെ ജഡ്ജി പിടികൂടി.
കോടതി വളപ്പിനകത്ത് വച്ച് തന്നെ രണ്ടാമത്തെ പ്രതിയെ പൊലീസും പിടികൂടി. സംഭവത്തിന്റെ വീഡിയോ ഒരു അമേരിക്കന്‍ വാര്‍ത്താചാനല്‍ പകര്‍ത്തിയിരുന്നു. ഈ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. ഒറ്റരാത്രി കൊണ്ട് ജഡ്ജി താരമായി മാറിയെങ്കിലും സുരക്ഷാവീഴ്ച വരുത്തിയ പോലീസുകാര്‍ക്ക് കണക്കിന് കിട്ടുകയും ചെയ്തു. ഇരു പ്രതികള്‍ക്കും എതിരെ രക്ഷപ്പെടാന്‍ ശ്രമിച്ചതിനും കുറ്റം ചുമത്തി.
from mangalam.com https://ift.tt/2CErYMB
via IFTTT
No comments:
Post a Comment