വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗ്‌മോഹന്‍ റെഡ്ഡിക്ക് നേരെ വിശാഖപട്ടണം വിമാനത്താവളത്തില്‍ ആക്രമണം. ഇടതുകൈക്ക് കുത്തേറ്റതിനെ തുടര്‍ന്ന് റെഡ്ഡിയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. പരിക്ക് ഗുരുതരമല്ല അക്രമിയെ പോലീസ് കീഴ്‌പ്പെടുത്തി.
വിഴിനഗരം ജില്ലയിലെ സലൂരുവില്‍ പാര്‍ട്ടിയുടെ പദയാത്രയില്‍ പങ്കെടുത്തു ഹൈദരാബാദിലെ വീട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിന്നിലൂടെ വന്ന അക്രമി കുത്തുകയായിരുന്നു. ഇടതുകൈയ്ക്ക് മുകളിലാണ് കുത്തേറ്റത്. മുറിവേറ്റതിനെ തുടര്‍ന്ന് റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഉടന്‍ ശുശ്രൂഷ നല്‍കി.
അക്രമിയെ അപ്പോള്‍ തന്നെ പോലീസ് പിടികൂടുകയും ഇയാളുടെ കയ്യില്‍ നിന്നും ആയുധം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ഇയാളുടെ പേരു വിവരങ്ങളോ അക്രമത്തിന് കാരണമെന്താണെന്നോ ഉള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
from mangalam.com https://ift.tt/2Arf4jG
via IFTTT
No comments:
Post a Comment