അമിതവണ്ണം ഉണ്ടെന്ന് ആരോപിച്ച് ഭാര്യയെ തലാക്ക് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

അമിതവണ്ണം ഉണ്ടെന്ന് ആരോപിച്ച് ഭാര്യയെ തലാക്ക് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍

ജബുര: ഭാര്യയ്ക്ക് അമിതമായി വണ്ണം ഉണ്ടെന്ന് ആരോപിച്ച് തലാക്ക് ചൊല്ലിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലുകയാണ് ചെയ്തത്. ഈ വര്‍ഷം വന്ന വിവാഹ സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ കേസാണിത്. മധ്യപ്രദേശിലെ മേഖനഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസിഫ് ഹുസൈനും അമ്മ ഹുസ്സൈന്‍ ബനോയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഒക്ടോബര്‍ 12ന് ആസിഫ് അമ്മയെ കാണുകയും ഇരുവരും ചേര്‍ന്ന് ഭാര്യയെ മോശം വാക്കുകള്‍ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. മാത്രമല്ല സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഇവര്‍ ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മൂന്ന് പ്രാവശ്യം തലാക്ക് ചൊല്ലി ഭാര്യയെ ഒഴിവാക്കിയത്.

ഭര്‍ത്താവും അമ്മയും ചേര്‍ന്ന് തന്നെ സ്ഥിരം മര്‍ദ്ദിച്ചിരുന്നെന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല തന്റെ ആരോഗ്യത്തെ കുറിച്ച് കേട്ടാലറയ്ക്കുന്ന വിധത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ചെന്ന് യുവതി പറയുന്നു. മാത്രമല്ല യുവതിക്ക് ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കാറില്ലെന്ന് പോലീസ് യുവതി പോലീസില്‍ പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അരിഫിനെയും ഇയാളുടെ അമ്മ ഹുസ്സൈന്‍ ബനോയെയും പോലീസ് അറസ്റ്റ് ചെയ്തു. സെക്ഷന്‍ 323, 498A, 506, ഐപിസി 34 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/2O62PN0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages