ബിജെപിയ്ക്ക് കടുത്ത അതൃപ്തി; വിദേശപര്യടനം മതിയാക്കി മടങ്ങാന്‍ അക്ബറിന് നിര്‍ദേശം ; തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരേ ബലാത്സംഗത്തിന് കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ബിജെപിയ്ക്ക് കടുത്ത അതൃപ്തി; വിദേശപര്യടനം മതിയാക്കി മടങ്ങാന്‍ അക്ബറിന് നിര്‍ദേശം ; തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരേ ബലാത്സംഗത്തിന് കേസ്

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന്‍ ഇന്ത്യയില്‍ കത്തിപ്പടരുമ്പോള്‍ ബലാത്സംഗ ആരോപണത്തിന് വിധേയരായ കേന്ദ്ര സഹമന്ത്രി എംജെ അക്ബറും നടന്‍ നാനാ പടേക്കറും കുടുങ്ങുമെന്ന് ഉറപ്പായി. നൈജീരിയയില്‍ വിദേശ പര്യടനം നടത്തുന്ന എംജെ അക്ബറിനോട് എല്ലാം മതിയാക്കി ഇന്ത്യയില്‍ തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കി. നടി തനുശ്രീദത്തയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടന്‍ നാനാപടേക്കറിനെതിരേ മുംബൈയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

കേന്ദ്രമന്ത്രി അക്ബറിനെതിരേ മീടൂവില്‍ ഏഴു മാധ്യമപ്രവര്‍ത്തകരാണ് പീഡനാരോപണം നടത്തിയിരിക്കുന്നത്. ഇതില്‍ ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തക ജസാലാ വഹാബ് ഉന്നയിച്ച ആരോപണത്തെ പിന്തുണച്ച് സീമാ മുസ്തഫ എന്ന മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത് വന്നതോടെ സംഭവത്തിന് ചൂടു പിടിച്ചിരിക്കുകയാണ്. അക്ബറിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയരുക കൂടിയായപ്പോള്‍ നടപടിയെടുക്കാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ് ബിജെപി കേന്ദ്ര നേതൃത്വം. അതേസമയം നൈജീരിയയില്‍ ഒരു വ്യവസായ പരിപാടിയുമായി ബന്ധപ്പെട്ട് പോയിരിക്കുന്ന അക്ബറിന്റെ വിശദീകരണം കേട്ട ശേഷമേ നടപടിയുണ്ടാകൂ. പര്യടനം മതിയാക്കി എത്രയും വേഗം നാട്ടിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അക്ബറില്‍ നിന്നുള്ള മോശം അനുഭവത്തെക്കുറിച്ച് ജസീല തന്നോട് പരാതി പറഞ്ഞിരുന്നതായും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു കമ്മറ്റി സ്ഥാപനത്തില്‍ ഇല്ലാത്ത സാഹചര്യത്തില്‍ താങ്കള്‍ക്ക് സ്വയം നിലപാട് എടുക്കാമെന്നാണ് താന്‍ ഉപദേശം നല്‍കിയതെന്നും സീമാ മുസ്തഫ പറയുന്നു. ഇതിന് പിന്നാലെ ഡസ്‌ക്കില്‍ ആയിരുന്ന സമയത്ത് അവിടെയെത്തിയ അക്ബര്‍ മോശമായി തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതായി ആരോപിച്ച് മറ്റൊരു മാധ്യമ പ്രവര്‍ത്തക കൂടി രംഗത്ത വന്നിട്ടുണ്ട്. അക്ബറിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് നേരിട്ടറിയാമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും വ്യക്തമാക്കുകയും ചെയ്തിരുന്നു.

ആരോപണം കടുത്തതോടെ ബിജെപിയ്ക്കുള്ളിലും അതൃപ്തി പുകയുകയാണ്. ഇത്രയും ആരോപണം നേരിടുന്ന ഒരാളെ പാര്‍ട്ടിയില്‍ വെച്ചു കൊണ്ടിരിക്കുന്നത് പ്രതിഛായ മോശമാക്കുമെന്ന വിമര്‍ശനമാണ് പലരും ഉന്നയിക്കുന്നത്. ബോളിവുഡ് നടന്‍ നാനാ പടേക്കറിനെതിരേ ലൈംഗികാരോപണത്തില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. തനുശ്രീദത്തയുടെ പരാതിയില്‍ മുംബൈ പോലീസാണ് കേസെടുത്തിരിക്കുന്നത്. മീടൂ ക്യാമ്പയിന്റെ ഭാഗമായി ഹോണ്‍ ഓകെ പ്‌ളീസ് സിനിമയുടെ സെറ്റില്‍ വെച്ച് ഷൂട്ടിംഗിനിടയില്‍ നാനാപടേക്കര്‍ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ ഇന്നലെ മുംബൈ പോലീസ് തനുശ്രീദത്തയെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു.

നാനാപടേക്കറിന് പുറമേ ചിത്രത്തിന്റെ നിര്‍മ്മാതാവ് സാമി സിദ്ദിഖ്വി, സംവിധായകന്‍ രാകേഷ് സാരംഗ്, നൃത്ത സംവിധായകന്‍ ഗണേശ് ആചാര്യ എന്നിവരേയും പ്രതികളാക്കി. നേരത്തേ തനുശ്രീദത്ത എഴുതി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു ഇന്നലെ പോലീസ് നടിയെ വിളിച്ചു വരുത്തി മൊഴിയെടുത്തത്. 2008 മാര്‍ച്ചില്‍ ഗുര്‍ഗോണിലെ സെറ്റില്‍ വെച്ചായിരുന്നു നടിയോട് നാനാപടേക്കര്‍ മോശമായി പെരുമാറിയത്. ബലാല്‍ക്കാരം അശ്‌ളീലത എന്നീവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്റ്റുഡിയോയില്‍ നിന്നും മടങ്ങുമ്പോള്‍ തന്റെ കാര്‍ ആക്രമിച്ച മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയിലെ അംഗങ്ങള്‍ക്കെതിരേയും ലൈംഗികാതിക്രമത്തിന് താരം കേസ് നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2C9dG6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages