പീഡനാരോപണം; തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

പീഡനാരോപണം; തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു

മുംബൈ: നടി തനുശ്രീ ദത്തയുടെ പരാതിയില്‍ മുതിര്‍ന്ന നടന്‍ നാനാ പടേക്കറിനെതിരെ കേസെടുത്തു. സിനിമാ സെറ്റില്‍ വെച്ച് ലൈംഗികമായി ഉപദ്രവിക്കാന്‍ നോക്കുകയും ഇത് എതിര്‍ത്ത് സിനിമയില്‍ നിന്ന് പിന്മാറിയപ്പോള്‍ ആളെവിട്ട് ആക്രമിക്കുകയുമായിരുന്നു. പത്ത് വര്‍ഷം മുന്‍പു നടന്ന സംഭവത്തിലെ നടന്‍ നാനാ പടേക്കറാണെന്ന് കഴിഞ്ഞ മാസമാണ് തനുശ്രീ വെളിപ്പെടുത്തിയത്. അന്ന് സിനിമാ സംഘടന നടപടിയൊന്നുമെടുത്തില്ലെന്നും നടി പറഞ്ഞു. ഇതിനു പിന്നാലെയാണിപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്.

പടേക്കറിനു പുറമേ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, പ്രൊഡ്യൂസര്‍ സമീ സിദ്ധിഖി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുംബൈ ഒഷിവാറ പോലീസാണ് കേസെടുത്തത്. ഈ മൂന്നു പേര്‍ക്കുമെതിരെ ഐപിസി 354, 509 വകുപ്പുകള്‍ പ്രകാരമാണ്. കേസെടുത്തിരിക്കുന്നത്. കേസെടുക്കുന്നതിന് മുന്‍പ് കൂടുതല്‍ വ്യക്തതയ്ക്കായി 5 മണിക്കൂറോളം പോലീസ് തനുശ്രീയുടെ മൊഴിയെടുത്തെന്നും സൂചനയുണ്ട്.

2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചായിരുന്നു സംഭവം. നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയത് സംവിധായകനോട് പറഞ്ഞു. എന്നാല്‍ ഗാനരംഗത്തിനിടെ പടേക്കറുമായി ഇഴുകി അഭിനയിക്കാന്‍ നിര്‍ബന്ധിക്കുകയും അപമാനിക്കുകയുമായിരുന്നു. കൊറിയോഗ്രാഫര്‍ ഇതിനായി രംഗങ്ങള്‍ മാറ്റിയെഴുതുകയും ചെയ്തു.



from mangalam.com https://ift.tt/2pJq1qK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages