പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച മണിയമ്മക്കെതിരെ പോലീസ് കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച മണിയമ്മക്കെതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെ പോലീസ് കേസെടുത്തു. പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി.സുനില്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇത്തരത്തില്‍ പ്രതികരണമുണ്ടായത്. നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് ഇത്തരം പരാമര്‍ശമുണ്ടായിരിക്കുന്നത്.

സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും വിധി നടപ്പാക്കുമെന്നുമുള്ള സര്‍ക്കാര്‍ നിലപാടെടുത്തതുമാണ് മുഖ്യമന്ത്രിക്കെതിരെ രോഷം പ്രകടിപ്പിക്കാന്‍ കാരണം. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ വ്യാപകപ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു.



from mangalam.com https://ift.tt/2Okxjjc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages