കാലിഫോര്‍ണിയയിലെ ബീച്ചിനായുള്ള ഇന്ത്യന്‍ വംശജന്റെ അവകാശവാദം കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

കാലിഫോര്‍ണിയയിലെ ബീച്ചിനായുള്ള ഇന്ത്യന്‍ വംശജന്റെ അവകാശവാദം കോടതി തള്ളി

ലോസ് ആഞ്ജിലിസ്: വടക്കൻ കാലിഫോർണിയയിലെമാർട്ടിൻസ് ബീച്ച് തന്റേതാണെന്നും സർഫർമാരെയും ബീച്ചിലേക്ക് വരുന്ന മറ്റുള്ളവരേയും പ്രദേശത്തേക്ക് കടക്കാനനുവദിക്കരുതെന്നും കാണിച്ച് ഇന്ത്യൻ വംശജനായ വിനോദ് ഖോസ്ല സമർപ്പിച്ച ഹർജി അമേരിക്കൻ സുപ്രീം കോടതി തള്ളി. സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ വിനോദ് ഖോസ്ല 2008 ലാണ് 32.5 മില്യൺ അമേരിക്കൻ ഡോളർ നൽകി കടലിനോട് ചേർന്ന 53 ഏക്കർ സ്ഥലം സ്വന്തമാക്കുന്നത്. അവിടുന്നിങ്ങോട്ടാണ് ഖോസ്ല 2000 കിലോമീറ്റർ വരുന്ന പസഫിക് തീരത്ത് പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകുന്ന വകുപ്പിനെതിരെ നിയമയുദ്ധത്തിലേർപ്പെട്ടത്. ഹാഫ്മൂൺ ഉൾക്കടലിനോട് ചേർന്ന മാർട്ടിൻസ് ബീച്ചിനോട് ചേർന്നാണ് ഖോസ്ലയുടെ സ്വകാര്യ ഭൂമി സ്ഥിതി ചെയ്യുന്നത്. സർഫർമാരും സഞ്ചാരികളും ധാരാളമായെത്തുന്ന സ്ഥലമാണിത്. നേരത്തേ കീഴ്കോടതികളെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനെ തുടർന്നാണ് ഖോസ്ല സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം തീരസംരക്ഷണ സമിതിയും സർഫർമാരുടെ സംഘടനകളും കോടതിവിധിയെ സ്വാഗതം ചെയ്തു. Contentb Highlights:Court Rejects Indian-Origin Billionaires California Private Beach Plea


from mathrubhumi.latestnews.rssfeed https://ift.tt/2ydtAJo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages