ന്യൂഡൽഹി: ഇന്ത്യയും റഷ്യയും കോടികൾ വിലമതിക്കുന്ന പുതിയ മിസൈൽ കരാറിൽ ഒപ്പു വെക്കാനൊരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്ക് റഷ്യ ഔദ്യോഗിക സ്ഥിരീകരണം നൽകി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമീർ പുടിന്റെ ഇന്ത്യാ സന്ദർശനവേളയിലാണ്500 കോടിയിലധികം ഡോളറിന്റെകരാർ ഒപ്പുവെയ്ക്കുക.റഷ്യ വികസിപ്പിച്ചെടുത്ത എസ്-400 ട്രെയംഫ്വിമാനവേധ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത് ഒക്ടോബർ 4,5 തീയതികളിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കുന്നത്. അഞ്ച് എസ്-400 വിമാനവേധ മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്. 2007ലാണ് ഈ മിസൈൽറഷ്യ വികസിപ്പിച്ചത്. 400 കിലോമീറ്റർ ചുറ്റളവിലുള്ള 300 ലക്ഷ്യങ്ങൾഒരേ സമയം തിരിച്ചറിയാനും 36 ശത്രു വിമാനങ്ങളെ ഒരേ സമയം വീഴ്ത്താനും കഴിവുള്ളതാണ് എസ്-400 മിസൈൽ. സാധാരണ റഡാറുകളിൽ നിന്ന് കടക്കുന്ന വിമാനങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്ന അതിശക്തമായ റഡാർ സംവിധാനം എസ്-400 നുണ്ട്. റഷ്യയുടെ പക്കൽ നിന്ന് യുദ്ധക്കപ്പലുകൾ വാങ്ങുന്നതിനുള്ള മറ്റൊരു കരാർ കൂടി തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. പുടിന്റെ സന്ദർശനസമയത്ത് ആ കരാറും ഇരുരാജ്യങ്ങളും ഒപ്പിടും.
from mathrubhumi.latestnews.rssfeed https://ift.tt/2RnGcX4
via
IFTTT
No comments:
Post a Comment