ടൂറിൻ: സൂപ്പർതാരം റൊണാൾഡോയുടെ അഭാവത്തിൽ അർജന്റീന താരം പൗളോ ഡിബാല ഹാട്രിക്കുമായി നിറഞ്ഞപ്പോൾ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ യുവന്റസിന് തകർപ്പൻ ജയം. ദുർബലരായയങ് ബോയ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇറ്റാലിയൻ ക്ലബ്ബ് തോൽപ്പിച്ചത്. 5, 33, 69 മിനിറ്റുകളിലാണ് ഡിബാല യുവെന്റസിനായി സ്കോർ ചെയ്തത്. ചാമ്പ്യൻസ് ലീഗിൽ ഡിബാലയുടെ ആദ്യ ഹാട്രിക്കാണിത്. ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഹാട്രിക്ക് നേടുന്ന നാലാമത്തെ അർജന്റീനൻ താരമാകാനും ഡിബാലയ്ക്കായി. ലയണൽ മെസ്സി, സെർജിയോ അഗ്യൂറോ, ക്ലൗഡിയോ ലോപ്പസ് എന്നിവരാണ് നേരത്തെ ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് സ്വന്തം പേരിൽ കുറിച്ച അർജന്റീനക്കാർ. അഞ്ചാം മിനിറ്റിൽ ബൊനൂച്ചിയുടെ ഒരു ലോങ് പാസിൽ നിന്നായിരുന്നു ഡിബാലയുടെ ആദ്യ ഗോൾ. 33-ാം മിനിറ്റിൽ യുവെന്റസ് താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ തട്ടിയകറ്റിയപ്പോൾ ഡിബാല ആ പന്ത് വലയിലെത്തിക്കുകയായിരുന്നു. 69-ാം മിനിറ്റിൽ കൊഡ്രാഡോയുടെ പാസിൽ നിന്ന് ഡിബാല ഹാട്രിക്ക് തികച്ചു. ഗ്രൂപ്പ് എച്ചിൽ രണ്ട് വിജയങ്ങളോടെ ഒന്നാം സ്ഥാനത്താണ് യുവെന്റസ്. Content Highlights: champions league results group h dybala stars for juventus
from mathrubhumi.latestnews.rssfeed https://ift.tt/2NfEXGo
via
IFTTT
No comments:
Post a Comment