മുഖ്യമന്ത്രിയും 17 മന്ത്രിമാരും 18 മുതൽ വിദേശപര്യടനത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

മുഖ്യമന്ത്രിയും 17 മന്ത്രിമാരും 18 മുതൽ വിദേശപര്യടനത്തിന്

ദുബായ്: പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനർനിർമാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്രയ്ക്കൊരുങ്ങുന്നു. മലയാളികൾ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദർശിക്കുന്നത്. ഈ മാസം 18 മുതൽ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ഫലത്തിൽ ആ ഒരാഴ്ച കേരളത്തിൽ മന്ത്രിമാർ മിക്കവരും ഇല്ലാത്ത അവസ്ഥയാവും. പര്യടനത്തിനുള്ള പട്ടികയിൽ ഉൾപ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണ്. മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18-ന് അബുദാബി, 19-ന് ദുബായ്, 20-ന് ഷാർജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. മറ്റുമന്ത്രിമാർ സന്ദർശിക്കുന്ന രാജ്യങ്ങളുടെയും അനുഗമിക്കുന്ന ഉദ്യോഗസ്ഥരുടെയും പട്ടിക ഇപ്രകാരം. ഒക്ടോബർ 18-20: സൗദിഅറേബ്യ-ദമാം, ജിദ്ദ-എ.കെ.ബാലൻ, ലോ സെക്രട്ടറി ഹരീന്ദ്രനാഥ്, ഒക്ടോ. 19: സൗദി-റിയാദ്- മാത്യു ടി. തോമസ്, ഹയർ സെക്കൻഡറി ഡയറക്ടർ സുധീർ ബാബു, ഒമാൻ-മസ്കറ്റ്, സലാല- എ.സി.മൊയ്തീൻ, കുടുംബശ്രീ ഡയറക്ടർ ഹരികിഷോർ, ഖത്തർ-ദോഹ- ഡോ. കെ.ടി.ജലീൽ, ന്യൂനപക്ഷകാര്യവകുപ്പ് സെക്രട്ടറി ഷാജഹാൻ, ബഹ്റൈൻ-എം.എം. മണി, കെ.എസ്.ഇ.ബി. മാനേജിങ് ഡയറക്ടർ എൻ.എസ്.പിള്ള ഒക്ടോ. 20: കുവൈത്ത് - ഇ.പി.ജയരാജൻ, വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ ഒക്ടോ. 21: സിംഗപ്പൂർ- ഇ.ചന്ദ്രശേഖരൻ, ലാൻഡ് റവന്യൂ കമ്മിഷണർ എ.ടി. ജെയിംസ്, മലേഷ്യ-ക്വാലാലംപുർ- പി. തിലോത്തമൻ, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ ഹനീഷ് മുഹമ്മദ് ഒക്ടോ. 20, 21: ഓസ്ട്രേലിയ-സിഡ്നി, മെൽബൺ- ജെ. മേഴ്സിക്കുട്ടിയമ്മ, സാമൂഹികനീതിവകുപ്പ് സെക്രട്ടറി ജാഫർ മാലിക് ഒക്ടോ. 21: ന്യൂസീലൻഡ്- ഓക്ലൻഡ്-രാമചന്ദ്രൻ കടന്നപ്പള്ളി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ലണ്ടൻ- കടകംപള്ളി സുരേന്ദ്രൻ, ടൂറിസം ഡയറക്ടർ ബാലകിരൺ, ജർമനി- ഫ്രാങ്ക്ഫുർട്- എ.കെ. ശശീന്ദ്രൻ, കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി നെതർലൻഡ്സ്-ആംസ്റ്റർഡാം- മാത്യു ടി.തോമസ്, പൊതുമരാമത്ത് സെക്രട്ടറി കെ.എൻ.സതീഷ് ഒക്ടോ. 20, 21: അമേരിക്ക- ന്യൂയോർക്ക്, ബോസ്റ്റൺ, ഷിക്കാഗോ- ഡോ.തോമസ് ഐസക്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടർ പുരുഷോത്തമൻ ഒക്ടോ 21: കാനഡ- ലിവർപൂൾ, ടൊറന്റോ- വി.എസ്. സുനിൽകുമാർ, പി.ആൻഡ് എ.ആർ.ഡി. സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് ഒക്ടോ. 19-21: അമേരിക്ക- വാഷിങ്ടൺ, ടെക്സാസ്, ഫ്ലോറിഡ- ജി. സുധാകരൻ, നോർക സി.ഇ.ഒ. ഹരികൃഷ്ണൻ ഒക്ടോബർ 21: ശ്രീലങ്ക-കൊളംബോ- ടി.പി.രാമകൃഷ്ണൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാർ. പ്രളയസമയത്ത് ജർമനിയിൽ വേൾഡ് മലയാളി കൗൺസിൽ ആഗോളസമ്മേളനം ഉദ്ഘാടനംചെയ്യാൻ മന്ത്രി കെ.രാജു പോയത് വലിയ വിവാദമായിരുന്നു. രാജു ഉൾപ്പെടെ മൂന്ന് മന്ത്രിമാർ രണ്ടാംഘട്ടത്തിൽ യാത്രതിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എല്ലാ രാജ്യങ്ങളിലെയും വാരാന്ത്യ അവധികൾ കണക്കിലെടുത്താണ് യാത്രയും അവിടങ്ങളിലെ പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള നോർക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2ydtxxc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages