സെപ്റ്റംബർ മാസത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് നഷ്ടമായത് ലക്ഷങ്ങൾ. കനത്ത വില്പന സമ്മർദം മൂലം ഓഹരി വിപണിയിൽ തിരുത്തലുണ്ടായതാണ് ഫണ്ടുകളുടെ എൻഎവിയെ ബാധിച്ചത്. അസംസ്കൃത എണ്ണവില നാലുവർഷത്തെ ഉയരത്തിലെത്തിയും രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവും ബോണ്ടിന്റെ ആദായം ഉയരുന്നതുമൊക്കെയാണ് വിപണിയെ ബാധിച്ചത്. 31 മാസത്തിനിടെ ഇതാദ്യമായാണ് നിഫ്റ്റി നിർണായകമായ തിരുത്തൽ നേരിടുന്നത്. ആറുശതമാനത്തിലേറെയാണ് നിഫ്റ്റി താഴ്ന്നത്. മ്യൂച്വൽ ഫണ്ട് വിഭാഗത്തിൽ ബാങ്കിങ് കാറ്റഗറിയാണ് കൂടുതൽ നഷ്ടമുണ്ടാക്കിയത്. 13.37 ശതമാനം. സ്മോൾ ക്യാപ് 12.19 ശതമാനവും മിഡ് ക്യാപ് 11.37 ശതമാനവും ലാർജ് ആന്റ് മിഡ് ക്യാപ്, മൾട്ടിക്യാപ്, ടാക്സ് സേവിങ്, വാല്യൂ ഓറിയന്റ്ഡ്, ലാർജ് ക്യാപ്, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഫണ്ടുകൾ നാലുമുതൽ 10 ശതമാനംവരെ ഇടിവുനേരിട്ടു. ഫണ്ടുകളുടെ വിഭാഗത്തിൽ ആദിത്യ ബിർള സൺലൈഫ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ടാണ് സെപ്റ്റംബറിൽ കൂടുതൽ നഷ്ടം നേരിട്ടത്. 17 ശതമാനം. എൽഐസി എംഎഫ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട്, റിലയൻസ് ബാങ്കിങ് ഫണ്ട് തുടങ്ങിയവ സെപ്റ്റംബറിൽ 15 ശതമാനവും താഴ്ന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2xW6mIz
via
IFTTT
No comments:
Post a Comment