വടകരയിലും പയ്യോളിയിലും യുവമോര്‍ച്ച , സിപിഎം നേതാക്കളുടെ വീടിന് നേരെ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

വടകരയിലും പയ്യോളിയിലും യുവമോര്‍ച്ച , സിപിഎം നേതാക്കളുടെ വീടിന് നേരെ ആക്രമണം

കോഴിക്കോട്: വടകരയിൽ യുവമോർച്ച നേതാവിന്റെ വീടിന് നേരെ ബോംബേറ്. യുവമോർച്ച വടകര മണ്ഡലം സെക്രട്ടറി വി.കെ.നിധിന്റെ അറക്കിലാട്ടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. സ്റ്റീൽ ബോംബാണ് എറിഞ്ഞത്. വീടിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. പിന്നിൽ സിപിഎം ആണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനിടെ പയ്യോളിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. 20 ഓളംപേർ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട് പൂർണ്ണമായും അക്രമികൾ തകർത്തിട്ടുണ്ട്. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎമ്മിന്റെ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് പുറക്കാട്ടും കിടഞ്ഞീക്കുന്നും സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടു സംഭവങ്ങളും ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഉണ്ടായത്.


from mathrubhumi.latestnews.rssfeed https://ift.tt/2xUdNQu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages