കോഴിക്കോട്: സി.പി.ഐ. കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ ഐ വി ശശാങ്കൻ(68) അന്തരിച്ചു. രാവിലെ ഏഴോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് അത്താണിക്കൽ സ്വദേശിയാണ്. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇന്ത്യാ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി, കേര കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, സിപിഐ ജില്ലാ എക്സി. അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. നാലു തവണ ജില്ലാ സെക്രട്ടറിയായിരുന്നു. ഭാര്യ ആശ ശശാങ്കൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആണ്. അന്തരിച്ച സംവിധായകൻ ഐ. വി ശശി സഹോദരനാണ്. മക്കൾ: ശ്രുതി, ശ്രാവൺ. മരുമകൻ: നിഖിൽ മോഹൻ.
from mathrubhumi.latestnews.rssfeed https://ift.tt/2RnGgGi
via
IFTTT
No comments:
Post a Comment