ന്യൂഡൽഹി: ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു) വിദ്യാർഥി നജീബ് അഹമ്മദിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. യുവാവിനെ കണ്ടെത്തുന്നതിനുവേണ്ടി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. 2016 ഒക്ടോബർ 15 മുതലാണ് ജെ.എൻ.യുവിലെ ഹോസ്റ്റലിൽനിന്ന് നജീബ് അഹമ്മദിനെ കാണാതായത്. ഇതിന്റെ തലേദിവസം എ.ബി.വി.പി പ്രവർത്തകരായ ചില വിദ്യാർഥികളും നജീബും തമ്മിൽ അടിപിടി ഉണ്ടായിരുന്നു. ഡൽഹി ഹൈക്കോടതിയുടെ അനുമതിയോടെയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സിബിഐ സമർപ്പിച്ചത്. നവംബർ 29 ന് ഈ റിപ്പോർട്ട് കോടതി പരിഗണിക്കും. കഴിഞ്ഞ വർഷം മേയിലാണ് സിബിഐ കേസിൽ അന്വേഷണം തുടങ്ങിയത്. എല്ലാ വശങ്ങളും പരിശോധിച്ചുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതിന്റെ തെളിവുകളൊന്നും ലഭിച്ചില്ലെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. നജീബിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികളുടെ സഹകരണം തേടിയിരുന്നുവെന്നും സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചില വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് മഹാരാഷ്ട്രയിലേക്കും ഹിമാചൽ പ്രദേശിലേക്കും ഡൽഹിയിലേക്കും പോലീസിനെ അയച്ചുവെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാജ്യത്തെ ടോൾ ബൂത്തുകളിലടക്കം നജീബ് അഹമ്മദിന്റെ ഫോട്ടോ പതിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2OsES7u
via
IFTTT
No comments:
Post a Comment