ഡോക്ടറോടും നഴ്‌സിനോടും അപമര്യാദയായി പെരുമാറിയതിന് കനയ്യ കുമാറിനെതിരെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ഡോക്ടറോടും നഴ്‌സിനോടും അപമര്യാദയായി പെരുമാറിയതിന് കനയ്യ കുമാറിനെതിരെ കേസ്

പട്ന: ജെ.എൻ.യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവർത്തകർക്കുമെതിരെ ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് കേസ്. പട്ന എയിംസ് ആശുപത്രിയിലെ ഡോക്ടറോടും നഴ്സിനോടും സുരക്ഷാ ജീവനക്കാരോടും ഇവർ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിൽ നടപടിയെടുത്തിൽ സമരത്തിലേക്ക് പോകുമെന്ന ഡോക്ടർമാരുടെ സംഘടന നിലപാടെടുത്തതോടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തിൽ ഇടപെട്ടതായാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീൽ കുമാറിനെ കാണാനെത്തിയതായിരുന്നു കനയ്യകുമാറും സഹപ്രവർത്തകരും. ഇവർ ആശുപത്രിയിൽ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി. എന്നാൽ എ.ഐ.എസ്എഫ് ആരോപണങ്ങൾ നിഷേധിച്ചു. സി.പി.ഐ വിദ്യാർഥി സംഘടനയായ എ.ഐ.എസ്എഫ് നേതാവായ കനയ്യകുമാർ ബീഹാറിലെ ബെഗുസാരായ് മണ്ഡലത്തിൽ നിന്ന് ലോക്സഭാ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകൾ വന്നിരുന്നു. content highlights:FIR against Kanhaiya Kumar for misbehaving with doctor


from mathrubhumi.latestnews.rssfeed https://ift.tt/2IZPKE6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages