യു.പിയിലെ 18 നഗരങ്ങള്‍ക്ക് പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

യു.പിയിലെ 18 നഗരങ്ങള്‍ക്ക് പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നു മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ആദിത്യനാഥിന്റെ പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാനത്തെ പതിനെട്ടു നഗരങ്ങൾക്ക് പുത്തൻപേരുകൾ നിർദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയാണ് കട്ജുവിന്റെ പ്രതികരണം. യോഗി ആദിത്യനാഥിന്റെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് ട്വീറ്റ്. അഭിനന്ദനങ്ങൾ അലഹാബാദിനെ പ്രയാഗെന്ന് പുനർനാമകരണം ചെയ്തതിന് എന്നു തുടങ്ങുന്ന ട്വീറ്റിൽ യു പിയിലെ 18 നഗരങ്ങൾക്ക് പുതിയപേരുകൾ കട്ജു നിർദേശിക്കുന്നു. ഫൈസാബാദിന് നരേന്ദ്രമോദിപുർ എന്നും ഫത്തേപുറിന് അമിത്ഷാനഗർ എന്നും മൊറാദാബാദിന് മൻകിബാത് നഗർ എന്നും പേരു നൽകാമെന്ന് കട്ജു ട്വറ്ററിൽ കുറിക്കുന്നു. അവയിങ്ങനെ.. അലിഗഢ്- അശ്വത്ഥാത്മാ നഗർ ആഗ്ര- അഗസ്ത്യനഗർ ഗാസിപുർ- ഗണേഷ്പുർ ഷാജഹാൻപുർ-സുഗ്രീവ്പുർ മുസ്സാഫർനഗർ- മുരളീമനോഹർനഗർ അസംഗഢ്-അളക്നന്ദ്പുർ ഹമിർപുർ-ഹസ്തിൻപുർ ലഖ്നൗ- ലക്ഷ്മൺപുർ ബുലന്ദ്ഷഹർ-ബജ്റംഗ്ബലിപുർ ഫൈസാബാദ്-നരേന്ദ്രമോദിപുർ ഫത്തേപുർ-അമിത്ഷാനഗർ ഗാസിയാബാദ്-ഗജേന്ദ്രനഗർ ഫിറോസാബാദ്-ദ്രോണാചാര്യനഗർ ഫറൂഖാബാദ്-അംഗദ്പുർ ഗാസിയാബാദ്- ഘടോത്കച് നഗർ സുൽത്താൻപുർ- സരസ്വതിനഗർ മൊറാദാബാദ്-മൻകിബാത് നഗർ മിർസാപുർ- മീരാബായിനഗർ Dear @myogiadityanath, Congratulations for renaming Allahabad as Prayag. But surely that is not enough. I recommend the following further name changes of UP cities be made to eliminate names of these Babur ki Aulads altogether pic.twitter.com/msMYZdGlYL — Markandey Katju (@mkatju) October 15, 2018 content highlights:Markandey katju suggests new names for 18 uthar pradesh cities


from mathrubhumi.latestnews.rssfeed https://ift.tt/2PE7Xtz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages