ജയസൂര്യ അഴിമതിക്കാരനോ? താരത്തിനെതിരേ ഐ.സി.സി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ജയസൂര്യ അഴിമതിക്കാരനോ? താരത്തിനെതിരേ ഐ.സി.സി അഴിമതി വിരുദ്ധ സമിതിയുടെ കുറ്റപത്രം

ദുബായ്: മുൻ ശ്രീലങ്കൻ നായകനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന സനത് ജയസൂര്യക്കെതിരേ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി. അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ ജയസൂര്യക്കെതിരേ സമിതി കുറ്റപത്രം സമർപ്പിച്ചു. ജയസൂര്യ അഴിമതി വിരുദ്ധ നിയമത്തിലെ രണ്ട് നിയമങ്ങൾ തെറ്റിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. ജയസൂര്യ കുറ്റക്കാരനെന്നും ഐ.സി.സി വ്യക്തമാക്കി. കഴിഞ്ഞ 12 മാസമായി നടക്കുന്ന അന്വേഷണവുമായി ജയസൂര്യ യാതൊരു വിധത്തിലും സഹകരിക്കാത്തതിനാലാണ് ഐ.സി.സി ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. ഒത്തുകളി അടക്കമുള്ള ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണവുമായി ജയസൂര്യ സഹകരിക്കുന്നില്ലെന്നും അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഐ.സി.സി കുറ്റപ്പെടുത്തി. 2017 ജൂലായിൽ ശ്രീലങ്കയും സിംബാബ് വേയുമായി നടന്ന ഏകദിന പരമ്പരയിലെ നാലാം ഏകദിനവുമായി ബന്ധപ്പെട്ടാണ് ജയസൂര്യക്കെതിരേ ആരോപണമുയർന്നതെന്നാണ് വിവരം. ഈ സമയം ജയസൂര്യയായിരുന്നു സെലക്ഷൻ കമ്മിറ്റി ചെയർമാൻ. ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോൺ കൈമാറാൻ ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും ഐ.സി.സി കുറ്റപ്പെടുത്തുന്നു. 14 ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ഐ.സി.സി ജയസൂര്യയ്ക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. ഈ മാസമാദ്യമാണ് ഐ.സി.സിയുടെ അഴിമതി വിരുദ്ധ സമിതി ജനറൽ മാനേജർ അലക്സ് മാർഷൽ ശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതിയാരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചത്. Content Highlights: sanath jayasuriya former sri lanka captain charged two corruption


from mathrubhumi.latestnews.rssfeed https://ift.tt/2ykaS3D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages