അലഹാബാദിന്റെ പേരുമാറ്റം; പ്രതിഷേധവുമായി കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

അലഹാബാദിന്റെ പേരുമാറ്റം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ലഖ്നൗ: ഉത്തർപ്രദേശിലെ അലഹാബാദിനെ പ്രയാഗ്രാജ് എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അലഹാബാദിനെ പ്രയാഗ്രാജ് എന്ന് പുനർനാമകരണം ചെയ്യാൻ പോകുന്നുവെന്ന കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നിലവിൽ കുംഭമേള നടക്കുന്ന പ്രദേശം പ്രയാഗ് എന്നു തന്നെയാണ് അറിയപ്പെടുന്നത്. ഇനി സർക്കാരിന് അത്രയ്ക്ക് താത്പര്യമുണ്ടെങ്കിൽ പുതിയൊരു നഗരം സ്ഥാപിച്ച ശേഷം അതിന് പ്രയാഗ്രാജ് എന്ന പേരു നൽകാവുന്നതാണ്. പക്ഷെ അലഹാബാദ് എന്ന പേര് മാറ്റരുത്-കോൺഗ്രസ് വക്താവ് ഓംകാർ സിങ് പറഞ്ഞു. ഗാന്ധിജിയുടെയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും കാലത്ത് ആവേശം പകർന്ന സ്ഥലങ്ങളിലൊന്നായിരുന്നു അലഹാബാദെന്നും 1888, 1892, 1910 എന്നീ വർഷങ്ങളിലെ കോൺഗ്രസ് സമ്മേളനങ്ങൾ നടന്നതും അലഹാബാദിലായിരുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു. അലഹാബാദ് സർവകലാശാലയെ പ്രയാഗ്രാജ് സർവകലാശാലയെന്ന് പുനർനാമകരണം ചെയ്താൽ സർവകലാശാലയുടെ വ്യക്തിത്വം നഷ്ടമാകുമെന്നും ഓംകാർ സിങ്ങിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വാർഷിക കുംഭമേളയ്ക്കു മുമ്പേ അലഹാബാദിനെ പ്രയാഗ്രാജെന്ന് പുനർനാമകരണം ചെയ്യാൻ ആദിത്യനാഥ് ആഗ്രഹിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തെത്തിയിട്ടുണ്ട്. content highlights:Congress expresses protest in connection with renaming of allahabad


from mathrubhumi.latestnews.rssfeed https://ift.tt/2yFoYMv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages