''നമ്മള്‍ അതിജീവിക്കും, സഖാവ് സരിതയ്‌ക്കൊപ്പം'': പരിഹസിച്ച് അഡ്വ. ജയശങ്കര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

''നമ്മള്‍ അതിജീവിക്കും, സഖാവ് സരിതയ്‌ക്കൊപ്പം'': പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊച്ചി: ഒരു കാലത്ത് കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തിയ കേസായിരുന്നു സോളാര്‍ കേസ്. വീണ്ടും ഒരിടവേളയ്ക്ക് ശേഷം ചര്‍ച്ചയാവുകയാണ് സരിതയുടെ കേസുകള്‍. സരിതയുടെ പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനും എതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്തെത്തീരിക്കുകയാണ്.

സാലറി ചലഞ്ചും ബ്രൂവറി ചലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്‍കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത എത്തിയെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇതൊരു തുടക്കമാണ്. ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുള്ളവര്‍ക്കെതിരെ സരിത പരാതി എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീപീഡകരായ മൊത്തം കോണ്‍ഗ്രസ് നേതാക്കളും ജയിലിലാകും. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ-

സാലറി ചാലഞ്ചും ബ്രൂവറി ചാലഞ്ചും പൊളിഞ്ഞു ശബരിമല ചലഞ്ചിനു മുമ്പില്‍ പകച്ചു നില്‍ക്കുന്ന പിണറായി സര്‍ക്കാരിനു കൈത്താങ്ങായി വീണ്ടും സരിത.

സരിതാനായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ഉമ്മന്‍ചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ കേസെടുത്തു. ബലാത്സംഗമാണ് വേണുവിനെതിരെ ആരോപിച്ചിട്ടുള്ളത്; ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനവും രണ്ടു ജാമ്യമില്ലാ വകുപ്പുകള്‍.

ഇതൊരു തുടക്കമാണ്. ആര്യാടന്‍ മുതല്‍ ഹൈബി ഈഡന്‍ വരെയുള്ളവര്‍ക്കെതിരെയും ഇതുപോലുള്ള പരാതികള്‍ സരിത എഴുതിക്കൊണ്ടിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് സ്ത്രിപീഡകരായ മൊത്തം കോണ്‍ഗ്രസ് നേതാക്കളും ജയിലിലാകും.

മീടൂവില്‍ എം.ജെ അക്ബറുടെ രാജി ആവശ്യപ്പെട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മന്‍ ചാണ്ടിയെയും സരിതയുടെ പരാതി അവഗണിക്കാനാവില്ല. ഉമ്മന്‍ ചാണ്ടിയെയും വേണുഗോപാലിനെയും വര്‍ക്കിങ് കമ്മറ്റിയില്‍ ഒഴിവാക്കേണ്ടി വരും. എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിയേണ്ടി വരും.

#നമ്മള്‍ അതിജീവിക്കും,
സഖാവ് സരിതയ്‌ക്കൊപ്പം.



from mangalam.com https://ift.tt/2J8Z0pE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages