ആഗ്രഹ സഫലീകരണത്തിനായി ഒന്‍പതുകാരന്റെ തലയറുത്ത് ദുര്‍ഗാ ദേവിക്ക് ബലി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ആഗ്രഹ സഫലീകരണത്തിനായി ഒന്‍പതുകാരന്റെ തലയറുത്ത് ദുര്‍ഗാ ദേവിക്ക് ബലി നല്‍കി

ഭുവനേശ്വര്‍: ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്തി ആഗ്രഹ സഫലീകരണം നടത്താന്‍ ഒന്‍പത് വയസുകാരനെ തലയറുത്ത് ബലി നല്‍കി. ഒഡിഷയിലെ ബോലാംഗിര്‍ ജില്ലയിലെ സുന്ദിതുന്ദ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഘാന്‍ഷ്യം റാണ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ കുഞ്ഞ റാണ ബന്ധു സഹോദരന്‍ സംബാബന്‍ റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒകേ്ടാബര്‍ പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദുര്‍മന്ത്രവാദം പരിശീലിക്കുന്നവരാണ് കുഞ്ഞ റാണയും സംബാബന്‍ റാണയും. തങ്ങള്‍ക്ക് കൂടുതല്‍ ശക്തി ലഭിക്കുന്നതിന് ദുര്‍ഗാ ദേവിയെ പ്രീതിപ്പെടുത്തണമെന്ന് കരുതി ബാലനെ ബലികഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. അതിനായി ദുര്‍ഗാ പൂജാ ദിവസം ഇവര്‍ തെരഞ്ഞെടുക്കുകയും ഘാന്‍ഷ്യയെ തന്ത്രപൂര്‍വ്വം ഇവരുടെ താവളത്തില്‍ കൂട്ടികൊണ്ടു വരുകയും ബലികൊടുക്കുകയുമായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചു.

ഇതേതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സുന്ദിതുന്ദയില്‍ നിന്ന് തല അറുത്തുമാറ്റിയ രീതിയില്‍ കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. അറുത്ത തല പിന്നീട് നടത്തിയ തെരച്ചിലില്‍ പ്രദേശത്ത് അല്പം മാറി കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2AkT3mE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages