തീവണ്ടി അപകടം: അമൃത്സറില്‍ വ്യാപക പ്രതിഷേധം പോലീസിനുനേരെ കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

തീവണ്ടി അപകടം: അമൃത്സറില്‍ വ്യാപക പ്രതിഷേധം പോലീസിനുനേരെ കല്ലേറ്

അമൃത്സർ (പഞ്ചാബ്): ദസറ ആഘോഷത്തിനിടെ 59 പേർ മരിക്കാനിടയായ തീവണ്ടി അപകടത്തിന് പിന്നാലെ അമൃത്സറിൽ വ്യാപക പ്രതിഷേധം. പോലീസിനുനേരെ ജനക്കൂട്ടം കല്ലേറ് നടത്തി. ദസറ ആഘോഷത്തിന്റെ സംഘാടകരുടെ വീടുകൾക്കുനേരെയും ആക്രമണമുണ്ടായി. വീടിന്റെ ജനൽചില്ലുകൾ അക്രമികൾ എറിഞ്ഞുതകർത്തു. ചടങ്ങിന്റെ സംഘാടകരായ കൗൺസിലർ വിജയ് മദൻ, അദ്ദേഹത്തിന്റെ മകൻ സൗരഭ് മദൻ എന്നിവർ ഒളിവിലാണ്. ഇവരുടെ വീടുകൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുശേഷവും ആരെയും അറസ്റ്റു ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തിൽ പോലീസ് രജിസ്റ്റർചെയ്ത എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അപകടം നടന്ന സ്ഥലത്ത് റെയിൽവെ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് നീക്കംചെയ്തു. ഇതിനിടെയാണ് പോലീസിനുനേരെ കല്ലേറുണ്ടായത്. ജില്ലാ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രതിഷേധക്കാർ റെയിൽവെ പാളത്തിൽ കുത്തിയിരുന്നത്. അപകടത്തിനുശേഷം പലരെയും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കാണാതായവരെ ഉടൻ കണ്ടെത്തണമെന്നും അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പഞ്ചാബ് പോലീസ് കമാൻഡോയ്ക്കും ഒരു മാധ്യമ പ്രവർത്തകനും പോലീസിനുനേരെ ഉണ്ടായ കല്ലേറിനിടെ പരിക്കേറ്റു. സംഘർഷം ഉണ്ടായതോടെ ജനങ്ങൾ വീടിനുള്ളിൽതന്നെ കഴിയാൻ പോലീസ് നിർദ്ദേശം നൽകി. അപകടം നടന്ന സ്ഥലത്ത് കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് മജിസ്ട്രേട്ട്തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു രാജിവെക്കണമെന്നാണ് അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. ദസറാ ആഘോഷത്തിൽ സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദു മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. അപകടം നടക്കുന്നതിനുമുമ്പ് അവർ അവിടെനിന്ന് മടങ്ങിയെന്നാണ് സിദ്ദു പറയുന്നത്. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റെയിൽ അധികൃതർ. ജനക്കൂട്ടം റെയിൽവെ ട്രാക്കിൽ അതിക്രമിച്ചു കടന്നാണ് അപകടത്തിന് ഇടയാക്കിയെന്നാണ് റെയിൽവേയുടെ വാദം. #WATCH Amritsar: Protesters being chased away by police at Joda Phatak after they pelted stones on them when they (police) asked them to clear the railway tracks where they were sitting in protest against #AmritsarTrainAccident. #Punjab pic.twitter.com/tAPkOB5fc2 — ANI (@ANI) October 21, 2018


from mathrubhumi.latestnews.rssfeed https://ift.tt/2CYEWGj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages