ദസ്‌റ : ദൈവ പ്രീതിക്കായി ബലി കൊടുത്തത് ആയിരക്കണക്കിന് മൃഗങ്ങളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ദസ്‌റ : ദൈവ പ്രീതിക്കായി ബലി കൊടുത്തത് ആയിരക്കണക്കിന് മൃഗങ്ങളെ

ഗോദാവരി : ദസറ ആഘോഷത്തില്‍ ദൈവ പ്രീതിക്കായി ബലി കൊടുത്തത് ആയിരക്കണക്കിന് മൃഗങ്ങളെ. ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയില്‍ മാത്രം വ്യാഴം, വെള്ളി ദിവസങ്ങളിലായി ആയിരക്കണക്കിന് ആടുകളേയും ചെമ്മരിയാടുകളേയുമാണ് ബലി കൊടുത്തത്.

ദസറ ദിവസം ഹിന്ദു ദൈവമായ ദുര്‍ദേവിയെ പ്രീതിപ്പെടുത്തുന്നതിനായാണ് മൃഗബലി നടത്തുന്നത്. വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരാണ് ദസറ ഉത്സവകാലത്ത് ദേവ പ്രീതിക്കായി മൃഗബലി നടത്തുക. ഐശ്വര്യം, ധനം, സമാധനം, ഉയര്‍ന്ന ജോലി, അഭിവൃദ്ധി എന്നിവ ലഭിക്കുന്നതിനുവേണ്ടിയാണ് മൃഗബലി നടത്തുന്നതെന്നാണ് വിശാസം.

കാകിനടയിലെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനമായ ജവഹര്‍ലാല്‍ നെഹ്‌റു ടെക്‌നോളജിക്കല്‍ സര്‍വകലാശാല (ജെഎന്‍ടിയുകെ) മൃഗബലി നടത്തിയിട്ടുണ്ട്. ബലി കൊടുക്കേണ്ട മൃഗങ്ങളെ നിര്‍ത്തിയിട്ട കോളേജ് വാഹനത്തിന് ചുറ്റും പ്രദക്ഷിണം വെയ്പ്പിക്കുകയും ശേഷം അറക്കുന്നതിനായി കൊണ്ടുപോകുകയും ചെയ്തു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍-ചാര്‍ജര്‍ എസ്. രാമകൃഷ്ണ റാവുവിന്റെ സാന്നിധ്യത്തില്‍ സര്‍വകലാശാല ജീവനക്കാരനാണ് മൃഗബലി നടത്തിയത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.



from mangalam.com https://ift.tt/2NQwwBL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages