ശ്രീനഗര്‍: കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ തീവ്രാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ജവാന്മാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലുണ്ടായ പ്രദേശത്ത് വീണുകിടന്ന ഷെല്‍ പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടതായും ജമ്മു പോലീസ് വ്യക്തമാക്കി.
ഏറ്റുമുട്ടല്‍ അവസാനിച്ച ഉടനെ പ്രദേശവവാസികളില്‍ ചിലര്‍ അവിടേക്ക് ഓടിയെത്തിയതാണ് ദുരന്തമുണ്ടാകാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. ലാറോയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന പ്രദേശത്ത് എത്തി തിരച്ചില്‍ ആരംഭിച്ചത്. സേനയുടെ തിരച്ചില്‍ നടക്കുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് ബന്ധം വിച്‌ഛേദിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കശ്മീരില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
Civilians visited encounter site immediately after operation inspite of request not to visit as thorough search wason for explosives.They didn’t listened and thus visited the spot.Some explosive substance went off resulting in injuries to https://t.co/GSCo1Micl7 civilian died.— J&K Police (@JmuKmrPolice) October 21, 2018
from mangalam.com https://ift.tt/2OFyHx5
via IFTTT
No comments:
Post a Comment