സ്ഥലംമാറ്റ ഉത്തരവ് അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്ന് രഹന ഫാത്തിമ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

സ്ഥലംമാറ്റ ഉത്തരവ് അയ്യപ്പസ്വാമിയുടെ അനുഗ്രഹമെന്ന് രഹന ഫാത്തിമ

കൊച്ചി: ശബരിമലയിൽ ദർശനത്തിനെത്തിയതിന് പിന്നാലെ സ്ഥലംമാറ്റ ഉത്തരവ് കിട്ടിയത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം മൂലമെന്ന് രഹന ഫാത്തിമ. ബിഎസ്എൻഎൽ ജീവനക്കാരിയായ രഹന ഫാത്തിമയെ കൊച്ചി ബോട്ടുജെട്ടി ശാഖയിൽനിന്ന് രവിപുരം ശാഖയിലേക്കാണ് സ്ഥലം മാറ്റിയത്. അഞ്ച് വർഷം മുൻപ് തന്നെ വീടിനടുത്തേക്ക് സ്ഥലംമാറ്റാൻ ബിഎസ്എൻഎലിന് അപേക്ഷ നൽകിയിരുന്നെന്നും ശബരിമല കയറിയതിന് ശേഷമാണ് പെട്ടെന്ന് നടപടിയുണ്ടായതെന്നും രഹന ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രഹനയുടെ പോസ്റ്റിന്റെ പൂർണരൂപം സ്വാമി ശരണം 5 വർഷം മുൻപ് വീടിനടുത്തേക്ക് ഞാൻ ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡർ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം. ട്രാഫിക് ബ്ലോക്കുകൾക്ക് ഇടയിലൂടെ 6 കിലോമീറ്റർ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസിൽ എത്തിയിരുന്ന എനിക്കിപ്പോൾ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാൻസ്ഫർ തരാൻ മുൻകൈ എടുത്ത ഉദ്യോഗസ്ഥർക്ക് നല്ലതുമാത്രം വരുത്തണെ...എന്നും അവർ കുറിപ്പിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2yR4UH6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages