കോഴിക്കോട്: മലയാള ദിനപത്രമായ തേജസ് അച്ചടി നിർത്തുന്നു. 2018 ഡിസംബർ 31 ന് പത്രം പ്രസിദ്ധീകരണം നിർത്തുമെന്ന് തേജസ് മാനേജ്മെന്റ് അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഭീമമായ സാമ്പത്തിക ഭാരം തേജസിന്റെ സുഗമമായ മുന്നോട്ടുപോക്കിന് തടസ്സമായിരിക്കുകയാണ്. ആയതിനാൽ അച്ചടി നിർത്തുകയാണെന്ന് മാനേജ്മെന്റ് പ്രതിനിധികൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2006 ജനുവരി 26 ന് റിപബ്ലിക് ദിന പ്രഭാതത്തിലാണ് കോഴിക്കോട്ടു നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2OE6vLh
via
IFTTT
No comments:
Post a Comment