കോട്ടയം: ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് സൂചനകള്‍. ഫാ.കുര്യാക്കോസ് ഉപയോഗിച്ചിരുന്ന മുറിയിലെ സാധനങ്ങള്‍ എല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മുറിയില്‍ ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും ചിതറികിടക്കുകയാണ്. മരുന്നുകളും മറ്റും തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. താമസ സ്ഥലത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള മതിലിന്റെ ചുവട്ടില്‍ പാതിയൊഴിഞ്ഞ നിലയില്‍ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ പോലീസ് പരിശോധന നടത്തുകയാണ്.
വൈദികന്റെ മരണത്തില്‍ പരാതിപ്പെടാന്‍ താമസിച്ചിരുന്ന പള്ളിയിലെ വികാരിയോ രുപതയോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ആക്ഷേപമുന്നയിച്ചിരിക്കുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുമെന്ന് ജലന്ധര്‍ ഡി.സി.പി ശര്‍മ്മ അറിയിച്ചു.
അതേസമയം, വൈദികന്റെ മൃതദേഹം ജലന്ധറില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതില്‍ വിശ്വാസമില്ലെന്നും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചെയ്യണമെന്നും സഹോദരന്‍ ജോയ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വൈദികനെ നിരന്തരം ഉപദ്രവിച്ചിരുന്നു. മരണത്തില്‍ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2Alucio
via IFTTT
No comments:
Post a Comment