ഫാ.കുര്യാക്കോസിന്റെ ശരീരത്തില്‍ പരിക്കുകളുടെ പാടുകള്‍ ഒന്നുമില്ലല്ലെന്ന് ജലന്ധര്‍ ഡി.സി.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ഫാ.കുര്യാക്കോസിന്റെ ശരീരത്തില്‍ പരിക്കുകളുടെ പാടുകള്‍ ഒന്നുമില്ലല്ലെന്ന് ജലന്ധര്‍ ഡി.സി.പി

കോട്ടയം: ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജലന്ധര്‍ രൂപത വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ ശരീരത്തില്‍ പരിക്കുകള്‍ ഏറ്റതിന്റെ മുറിവുകളോ പാടുകളോ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജലന്ധര്‍ ഡി.സി.പി എ.ആര്‍ ശര്‍മ്മ. ഫാ.കുര്യാക്കോസ് കിടന്നിരുന്ന മുറിയില്‍ ഛര്‍ദ്ദിലിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. രക്തസമ്മര്‍ദ്ദത്തിന് കഴിക്കുന്ന മരുന്നും മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്നും ഡി.സി.പി പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുവെന്നും ഡി.സി.പി വ്യക്തമാക്കി.

അതേസമയം, ഫാ.കുര്യാക്കോസിന്റെ മൃതദേഹം ദസ്‌വ സിവില്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളായ വൈദികരും എത്തിയ ശേഷമായിരിക്കും പോസ്റ്റുമോര്‍ട്ടം. ഏറെ പ്രമാദമായ ഒരു കേസിലെ നിര്‍ണായക സാക്ഷിയായതിനാല്‍ ഏറെ ഗൗരവത്തോടെയാണ് പോലീസും മരണത്തെ കാണുന്നത്.

പാചകക്കാരന്‍ തയ്യാറാക്കി കൊടുത്ത ഭക്ഷണം കഴിച്ചശേഷമാണ് ഫാ.കുര്യാക്കോസ് ഉറങ്ങാന്‍ പോയത്. തനിക്ക് രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെന്നും ആരു വന്നാലും വിളിക്കേണ്ടെന്ന് പറഞ്ഞാണ് കിടക്കാന്‍ പോയതെന്നും ജോലിക്കാരന്‍ പറഞ്ഞതായി വൈദികര്‍ പ്രതികരിച്ചു. ഇന്നലെ രാവിലെ കുര്‍ബാനയും കഴിഞ്ഞ് ഉച്ചഭക്ഷണവും കഴിച്ചിട്ടാണ് വൈദികന്‍ പോയത്. വൈദികനെ പതിവ് സമയത്ത് പുറത്തുകാണാതെ വന്നതോടെ ജനാലയില്‍ കൂടി നോക്കിയപ്പോള്‍ കിടക്കുന്നത് കണ്ടു. ഉറങ്ങുകയാണെന്നാണ് കരുതിയത്. പിന്നീട് കന്യാസ്ത്രീകളുടെ സഹായത്തോടെ വാതില്‍ ബലമായി തുറന്നാണ് കടത്തുകടന്നതെന്നും ജോലിക്കാരന്‍ പറയുന്നു.



from mangalam.com https://ift.tt/2R6Rn5I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages