ന്യൂഡൽഹി: കൈക്കൂലിക്കേസിൽ സി ബി ഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്ക് എതിരെ സി ബി ഐ തന്നെ കേസെടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി സി ബി ഐയിൽ രണ്ടാമനായി നുഴഞ്ഞുകയറിയെന്നും ഇപ്പോൾ കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടുവെന്നും രാഹുൽ പരിഹസിച്ചു. മോദിയുടെ ഭരണത്തിനു കീഴിൽ സി ബി ഐ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയായി മാറിയെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണി, ഗുജറാത്ത് കേഡർ ഓഫീസർ, ഗോധ്ര പ്രത്യേക അന്വേഷണസംഘത്തിലെ പ്രമുഖൻ, സി ബി ഐയിൽ രണ്ടാമനായി നുഴഞ്ഞുകയറി കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടു. ഈ പ്രധാനമന്ത്രിയുടെ കീഴിൽ സി ബി ഐ രാഷ്ട്രീയ പകപോക്കലിനുള്ള ഉപാധിയാണ്- രാഹുൽ ട്വീറ്റിൽ കുറിച്ചു. The PM's blue-eyed boy, Gujarat cadre officer, of Godra SIT fame, infiltrated as No. 2 into the CBI, has now been caught taking bribes. Under this PM, the CBI is a weapon of political vendetta. An institution in terminal decline that's at war with itself. https://t.co/Z8kx41kVxX — Rahul Gandhi (@RahulGandhi) October 22, 2018 സി ബി ഐ അന്വേഷണം നേരിടുന്ന സതീഷ് സാനയിൽനിന്ന്രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനയ്ക്ക് എതിരെയുള്ള കേസ്. അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാട്, വിജയ് മല്യയുടെ വായ്പത്തട്ടിപ്പ് തുടങ്ങി സുപ്രധാന കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനു നേതൃത്വം നൽകുന്നയാളാണ് അസ്താന. രാജ്യത്തെ ഉന്നത അന്വേഷണ ഏജൻസിയുടെ രണ്ടാംനിരക്കാരനായ ഉദ്യോഗസ്ഥനെതിരേ സി.ബി.ഐ. തന്നെ കേസെടുക്കുന്നത് അസാധാരണമാണ് Read more...സ്പെഷ്യൽ ഡയറക്ടർക്കെതിരേ കേസെടുത്ത് സി.ബി.ഐ content highlights: Rahul gandhi criticises modi on rakesh asthana case
from mathrubhumi.latestnews.rssfeed https://ift.tt/2S87wcn
via
IFTTT
No comments:
Post a Comment