അലോക് വര്‍മയ്ക്കെതിരായ നടപടി: സിബിഐ ഓഫീസുകള്‍ക്കു മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

അലോക് വര്‍മയ്ക്കെതിരായ നടപടി: സിബിഐ ഓഫീസുകള്‍ക്കു മുന്നില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡൽഹി: സിബിഐയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്തെ സിബിഐ ഓഫീസുകൾക്കു മുന്നിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. നിർബന്ധിത അവധിയിൽ പ്രവേശിച്ച സിബിഐ ഡയറക്ടർ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. സിബിഐയുടെ പ്രതിച്ഛായയെ നശിപ്പിക്കുന്ന നടപടിയിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. രാജ്യത്തെ എല്ലാ സിബിഐ ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ഡൽഹിയിൽ സിജിഒ കോംപ്ലക്സിലുള്ള സിബിഐ ആസ്ഥാനത്ത് രാഹുൽ ഗാന്ധി പ്രതിഷേധത്തിന് നേതൃത്വം വഹിക്കും. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം അട്ടിമറിക്കാൻ സിബിഐ മേധാവിയെ സ്ഥാനത്തുനിന്നു നീക്കിയ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെയായിരിക്കും പ്രതിഷേധമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എല്ലാ സിബിഐ ഓഫീസുകളുടെയും മുൻപിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എല്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിമാർക്കും സംസ്ഥാന നേതാക്കൾക്കും എഐസിസി ജനറൽ സെക്രട്ടറി അശോക് ഗലോട്ട് നിർദേശം നൽകി. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ ദേശീയ നേതാക്കളും സംസ്ഥാനങ്ങളിൽ സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്നുംകോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല വ്യക്തമാക്കി. മോദിയും അമിത് ഷായും ചേർന്ന് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായാണ് സിബിഐ ഡയറക്ടറെ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇന്ത്യയുടെ അഭിമാനമായ അന്വേഷണ ഏജൻസിയെ അപമാനിക്കുകയാണ് അവർ. പ്രധാനമന്ത്രിയുടെ റഫാൽ ഭീതിയാണ് സിബിഐയെ നശിപ്പിക്കാനുള്ള നീക്കത്തിനു പിന്നിലെന്നും അശോക ഗലോട്ട് ആരോപിക്കുന്നു. Tomorrow, outside CBI offices nationwide, the Congress party will protest the PM's disgraceful attempt to prevent an investigation into the Rafale scam, by removing the CBI Chief. I will lead the protests outside CBI HQ in Delhi, at 11 AM. #CBIRafaleGate — Rahul Gandhi (@RahulGandhi) October 25, 2018


from mathrubhumi.latestnews.rssfeed https://ift.tt/2O5AExK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages