ലണ്ടൻ:754 അടി ഉയരത്തിലുള്ള കെട്ടിടത്തിൽ യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ വലിഞ്ഞുകയറി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഫ്രഞ്ച് സ്പൈഡർമാൻ അലെയ്ൻ റോബർട്ട്. മനുഷ്യ ചിലന്തി എന്നും വിശേഷണമുള്ള അലെയ്ൻ ഹെറോൺ ടവറിന്റെ മുകൾത്തട്ട് വരെയാണ് പിടിച്ചുകയറിപ്പോയത്. ഈ വീഡിയോ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തതുപ്രകാരം 56കാരനായ അലെയ്ൻ 50 മിനിറ്റിനുള്ളിലാണ് കെട്ടിടത്തിന്റെ മുകൾത്തട്ട് വരെയെത്തിയത്. ഫ്രഞ്ച് സ്പൈഡർമാന്റെ ഈ വിനോദം ലൈവായി പകർത്തി സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്തത് നിരവധി പേരാണ്. ഇതൊക്കെ എന്ത്. ചെറിയൊരു കെട്ടിടമല്ലേ എന്ന മട്ടിലായിരുന്നു അലെയ്ന്റെ പ്രതികരണം. പതിനൊന്നാം വയസ്സിൽ ഹോബിയായി തുടങ്ങിയ ശീലമാണ് അലെയ്ന് പിന്നെ ഒഴിവാക്കാനാകാത്ത ദിനചര്യയായി മാറിയത്. ലോകത്താകെ 150ലധികം കെട്ടിടങ്ങളിൽ ഇതുപോലെ അദ്ദേഹം വലിഞ്ഞുകയറിയിട്ടുണ്ട്. ഇവയിൽ ദുബായിലെ ബുർജ് ഖലീഫ, ഈഫൽ ടവർ തുടങ്ങിയവയും ഉൾപ്പെടുന്നു. അനുമതിയില്ലാതെ കെട്ടിടങ്ങളിലൂടെ വലിഞ്ഞുകയറിയതിന് നിരവധി തവണ അലെയ്നെതിരേ പോലീസ് കേസെടുത്തിട്ടുമുണ്ട്. അതിക്രമിച്ചു കയറി എന്ന വകുപ്പിലാണ് കേസെടുക്കാറുള്ളത്. ലണ്ടനിലെ ഹെറോൺ ടവറിന്റെ മുകളിലേക്ക് കയറിപ്പോയ അലെയ്നെ കാത്ത് താഴെ പോലീസ് നിൽക്കുന്നുണ്ടായിരുന്നു എന്നാണ് വിവരം. ഇതിന്റെ പേരിലും കേസെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. #HeronTower where Alain Robert, #spiderman is climbing the building pic.twitter.com/J4n7xdJYGE — Charlotte (@CharrrrMc) October 25, 2018
from mathrubhumi.latestnews.rssfeed https://ift.tt/2D5Q9Vt
via
IFTTT
No comments:
Post a Comment