നൃത്തച്ചുവടുകളെ പരിഹസിച്ചു; പ്രകോപിതനായ യുവാവിന്റെ വെടിയേറ്റ് നൃത്തപരിശീലകന്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

നൃത്തച്ചുവടുകളെ പരിഹസിച്ചു; പ്രകോപിതനായ യുവാവിന്റെ വെടിയേറ്റ് നൃത്തപരിശീലകന്‍ മരിച്ചു

ന്യൂഡൽഹി: വാത്മീകി ജയന്തി ആഘോഷത്തിനിടെ വെടിയേറ്റ് യുവാവ് മരിച്ചു. ഇരുപതുകാരനായ അവിനാശ് സംഗ്വാനാണ് അപരിചിതനായ യുവാവിന്റെ വെടിയേറ്റ് മരിച്ചത്. ഡൽഹിയിലെ മന്ദിർ മാർഗിൽ ബുധനാഴ്ച രാത്രി ആഘോഷത്തിനിടെ കലാപരിപാടി നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ആഘോഷത്തിൽ ആളുകൾ സംഘമായി നൃത്തം ചെയ്യുന്നതിനിടെയാണ് തമാശയ്ക്ക് വക നൽകുന്ന ചുവടുകളുമായി വെടിയുതിർത്ത യുവാവ് അവിടെയെത്തിയത്. അയാളുടെ കോമാളിക്കളികൾ ആളുകളിൽ പരിഹാസം ജനിപ്പിച്ചു. പരിഹസിക്കുന്നതിനൊപ്പം ചിലർ അയാളുടെ ചുവടുകൾ ഫോണിൽ പകർത്താനും ആരംഭിച്ചു. ഇതിനിടെയാണ് അവിനാശ് താഴേക്ക് വീണത്. വെടിയേറ്റതാണെന്ന് നിമിഷങ്ങൾക്ക് ശേഷമാണ് മനസിലായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ അവിനാശ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. വെടിവെച്ച യുവാവ് വെടിയുതിർക്കുന്നതിനു മുമ്പ് കുറച്ചു നേരം സംഭവസ്ഥലത്തു നിന്നും മാറിയതായും തിരികെ വന്നപ്പോൾ കൂടെ മറ്റു രണ്ടുപേരുണ്ടായിരുന്നതായും അവിനാശിന്റെ സുഹൃത്തുക്കൾ പോലീസിനെ അറിയിച്ചു. യുവാവിന്റെ നൃത്തത്തെ അവിനാശ്പരിഹസിച്ചതായും ഇവർ പറഞ്ഞു. കളിയാക്കൽ കാരണമുണ്ടായ ദേഷ്യത്തിൽ പ്രകോപിതനായാവണം യുവാവ് അവിനാശിനെ വെടിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിനു മുമ്പ് യുവാവ് അവിനാശിനെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. യുവാവിനോട് അവിടെ നിന്ന് പോകാൻ അവിനാശ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പോലീസിപ്പോൾ.


from mathrubhumi.latestnews.rssfeed https://ift.tt/2O8AYfh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages