ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം;രോഹിത് ശര്‍മ്മ പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം;രോഹിത് ശര്‍മ്മ പുറത്ത്

വിശാഖട്ടണം:വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ടു പന്തിൽ നാല് റൺസെടുത്ത ഓപ്പണർ രോഹിത് ശർമ്മയാണ് പുറത്തായത്. റോച്ചിന്റെ പന്തിൽ ഹെറ്റ്മെയർ ക്യാച്ചെടുക്കുകയായിരുന്നു. വിശാഖപട്ടണത്ത് മുമ്പ് നടന്ന ഏഴ് ഏകദിനങ്ങളിലും ടോസ് നേടിയ ടീമാണ് വിജയിച്ചത്. അങ്ങനെയെങ്കിൽ വിൻഡീസിനെതിരേ തുടർച്ചയായ രണ്ടാം ജയം ഇന്ത്യക്ക് സ്വന്തമാക്കാം. ഗുവാഹാട്ടിയിൽ ആദ്യ ഏകദിനത്തിൽ കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പേസ് ബൗളർ ഖലീൽ അഹമ്മദിന് പകരം കുൽദീപ് യാദവ് ടീമിലെത്തി.അതേസമയം വിൻഡീസ് നിരയിൽ ഇടങ്കയ്യൻ പേസ് ബൗളർ ഒബേദ് മക്കോയ് അരങ്ങേറ്റം കുറിക്കും. ഓഷെയ്ൻ തോമസിന് പകരമായാണ് ഒബേദ് ടീമിലിടം നേടിയത്. ആദ്യ ഏകദിനത്തിൽ ധവാന്റെ വിക്കറ്റ് മാത്രമാണ് ഓഷെയ്ന് നേടാനായത്. Content Highlights: India vs West Indies Second ODI


from mathrubhumi.latestnews.rssfeed https://ift.tt/2q8yoMx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages