പന്തളം: ശബരിമല ക്ഷേത്രം ദേവസ്വം ബോർഡിന്റെതല്ലെന്നും ഭക്തരുടേതാണെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ. ദേവസ്വം ബോർഡ് ട്രസ്റ്റി മാത്രമാണ്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തില്ലെങ്കിൽ രാജകുടുംബത്തിന് മുന്നോട്ട് വരേണ്ടി വരുമെന്നും പന്തളം കൊട്ടാരം പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ശബരിമലയിലെ വരുമാനം കണ്ട് അതിലേക്ക് കണ്ണുംനട്ട് ഇരിക്കുന്നവരല്ല തങ്ങൾ. അത്തരത്തിൽ കണ്ണുംനട്ട് ഇരിക്കുന്നവർ വേറെ ഉണ്ട്. പന്തളം കൊട്ടാരത്തിന് ശബരിമലയുമായുള്ള ബന്ധം കേവലം വർഷങ്ങൾ മാത്രമല്ല. അഞ്ച് വർഷം കഴിഞ്ഞാൽ ബന്ധം മാറുന്ന ഏർപ്പാടല്ല. ലോകമുള്ളടുത്തോളം ഉള്ള ബന്ധമാണത്. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൊട്ടാരത്തിന് അഭിപ്രായങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികം. ക്ഷേത്രം ആരുടേതെന്ന ചർച്ച ഒരിക്കലും ഉണ്ടാവാൻ പാടില്ല. ഇത്തരം കാര്യങ്ങൾ പറയാൻ പന്തളം കൊട്ടാരം നിർബന്ധിക്കപ്പെടുകയാണ്. ക്ഷേത്രങ്ങളുടെ ഭരണച്ചുമതലകളാണ് കവനന്റിലൂടെ ദേവസ്വം ബോർഡിന് കൈമാറിയത്. കവനന്റിൽ ക്ഷേത്രങ്ങളിലെ ആചാരങ്ങൾ ഒരു മാറ്റങ്ങളും കൂടാതെ നടപ്പാക്കും എന്നും പറഞ്ഞിട്ടുണ്ട്. കവനന്റിലെ ഈ വ്യവസ്ഥകൾ പാലിക്കണം എന്നതാണ് കൊട്ടാരം ആവശ്യപ്പെട്ടത്. അത് ലംഘിക്കപ്പെട്ടത് കൊണ്ടാണ് കവനന്റിനെ കുറിച്ച് പറയേണ്ടി വന്നത്. ദേവസ്വം ബോർഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിച്ചത്. തിരുവിതാംകൂറിൽ നിന്ന് അന്നത്തെ കാലത്ത് പണം വാങ്ങിയത് രാജ്യ സുരക്ഷയ്ക്കാണ്. അല്ലാതെ സ്വകാര്യ ആവിശ്യത്തിനല്ല. പരമപുച്ഛത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ പലതും വിഷമമുണ്ടാക്കി. ആചാരം സംബന്ധിച്ച് തന്ത്രിയാണ് അവസാന വാക്ക്.മലയരയന്മാരെ ഓടിച്ച് വിട്ടത് ദേവസ്വം ബോർഡ് രൂപീകരിച്ചതിന് ശേഷമാണ്. ക്ഷേത്രത്തിന്റെ ഊരാളർ സ്ഥാനം നിലനിർത്തിയാണ് നിയമനിർമ്മാണം നടന്നതെന്നും പന്തളം കൊട്ടാര ഭാരവാഹികൾ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2R6bG38
via
IFTTT
No comments:
Post a Comment