കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് തുടരുമെന്നും കേസ് സ്വമേധയാ പിൻവലിക്കില്ലെന്നുംബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ. കേസിലെ എതിർകക്ഷിയും എംഎൽഎയുമായിരുന്ന പി.ബി. അബ്ദുൾ റസാഖ് അന്തരിച്ചതിനെ തുടർന്ന് കേസ് തുടരാൻ താൽപര്യമുണ്ടോഎന്ന കാര്യം അറിയിക്കണമെന്ന് സുരേന്ദ്രനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു കേസായതു കൊണ്ട് സ്വമേധയാ പിൻവലിക്കാനാവില്ലെന്ന് സുരേന്ദ്രന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് കേസ് തുടരാൻ കോടതി തീരുമാനിക്കുകയായിരുന്നു. ഹർജി ഡിസംബർ മൂന്നിന് കോടതി വീണ്ടും പരിഗണിക്കും. തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നാണ് കേസ്. കേസിൽ ആർക്കുവേണമെങ്കിലും കക്ഷി ചേരാമെന്ന് കെ. സുരേന്ദ്രൻ കോടതിയെ ധരിപ്പിച്ചു.ഒക്ടോബർ 20 ന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് പി.ബി.അബ്ദുൾ റസാഖ് അന്തരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2qktkVJ
via
IFTTT
No comments:
Post a Comment