ഭവ്യെ ദീപാവലിക്കെത്തുമെന്ന പ്രതീക്ഷ കൈവിടാതെ ബന്ധുക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ഭവ്യെ ദീപാവലിക്കെത്തുമെന്ന പ്രതീക്ഷ കൈവിടാതെ ബന്ധുക്കള്‍

ന്യൂഡൽഹി: തിങ്കളാഴ്ച 189 യാത്രക്കാരുമായി പറന്നുയർന്ന് നിമിഷങ്ങൾക്കകം കടലിൽ തകർന്നു വീണ ലയൺ എയറിന്റെ വിമാനം നിയന്ത്രിച്ചിരുന്ന ഭവ്യെ സുനേജ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. ഡൽഹി സ്വദേശിയായ ഭവ്യെ ലയൺ എയറിൽ പൈലറ്റായ ശേഷം ജക്കാർത്തയിലായിരുന്നു താമസം. ഡൽഹി മയൂർ വിഹാറിലായിരുന്നു ഭവ്യെയുടെ വിദ്യാഭ്യാസകാലം. 2009 ൽ ലൈസൻസ് ലഭിച്ച ഭവ്യെ 2011 ലാണ് ലയൺ എയറിനൊപ്പം ചേർന്നത്. 2016 ൽ വിവാഹിതനായ ഭവ്യെ ഭാര്യയോടൊപ്പം ജക്കാർത്തയിലായിരുന്നു താമസം. ഭവ്യെയുടെ മാതാപിതാക്കൾ ഡൽഹിയിൽ തന്നെയാണ്. അപകടവിവരമറിഞ്ഞ് അവർ ജക്കാർത്തയിലേക്ക് പോയിട്ടുണ്ട്. എല്ലാ കൊല്ലവും മുടങ്ങാതെ ദീപാവലിക്ക് മയൂർ വിഹാറിലെ വീട്ടിലെത്താറുണ്ടായിരുന്ന ഭവ്യെ അതിനായുള്ള ഒരുക്കത്തിലായിരുന്നുവെന്ന് ബന്ധുക്കൾ ഓർമിക്കുന്നു. ഭവ്യെ തിരിച്ചു വരില്ലെന്ന് വിശ്വസിക്കാൻ ബന്ധുക്കൾ ഒരുക്കമല്ല.


from mathrubhumi.latestnews.rssfeed https://ift.tt/2OeAZhP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages