ഏകതാ പ്രതിമ മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ഏകതാ പ്രതിമ മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

ന്യൂഡൽഹി: സർദാർ വല്ലഭായ് പട്ടേലിന്റെ സ്മരണാർഥം നിർമിച്ച182 മീറ്റർ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.ഏകതാ പ്രതിമ എന്ന പേരിൽ നിർമ്മിച്ച 182 മീറ്റർ ഉയരമുള്ള പ്രതിമ അൽപസമയം മുമ്പാണ് മോദി ഉദ്ഘാടനം ചെയ്തത്. സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിനമാണ് ഇന്ന്. നർമദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. #WATCH: Sardar Vallabhbhai Patels #StatueOfUnity inaugurated by Prime Minister Narendra Modi in Gujarats Kevadiya pic.twitter.com/APnxyFACFT — ANI (@ANI) October 31, 2018 നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയായ ഈ പ്രതിമ 33 മാസത്തെ തുടർച്ചയായ ജോലിക്കൊടുവിലാണ് പൂർത്തിയായത്. രാം വി. സുത്തർ രൂപകല്പനയും എൽ ആൻഡ് ടി നിർമാണവും നിർവഹിച്ചു- 2989 കോടി രൂപ ചെലവ്. ചൈനയിലെ 153 മീറ്റർ ഉയരമുള്ള ബുദ്ധപ്രതിമയെയും ബ്രസീലിലെ ക്രിസ്തുപ്രതിമയെയും അമേരിക്കയിലെ സ്വാതന്ത്ര്യപ്രതിമയെയുമൊക്കെ ഉയരത്തിൽ പിന്തള്ളി ലോകത്തിലേറ്റവും ഉയരമുള്ള പ്രതിമ എന്ന സ്ഥാനം ഇനി ഏകതാ പ്രതിമയ്ക്ക് സ്വന്തം. ഉയരെ ഭൂമിപുത്രൻ ഏകതാപ്രതിമ: മോദിയുടെ സ്വപ്നപദ്ധതി


from mathrubhumi.latestnews.rssfeed https://ift.tt/2Dg1nH9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages