മംഗളൂരു: മസാജ് പാർലറിൽ വെച്ച് നഗ്നവീഡിയോ പകർത്തി മൂന്നു ലക്ഷം രൂപ തട്ടിയ കേസിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. സിറ്റി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഗണേശിനെയാണ് സിറ്റി പോലീസ് കമ്മിഷണർ ടി.ആർ.സുരേഷ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾക്ക് അറസ്റ്റുചെയ്യപ്പെട്ട യുവതിയുമായി ബന്ധമുണ്ടെന്നു തെളിഞ്ഞതിനെത്തുടർന്നാണ് സസ്പെൻഷൻ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മസാജ് പാർലറിലെത്തിയ രണ്ടുപേരുടെ നഗ്നവീഡിയോ പകർത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറുപേരെ മംഗളൂരു കാവൂർ പോലീസ് അറസ്റ്റുചെയ്ത്. ഒരു സ്ത്രീയുൾപ്പെടെ ആറുപേരാണ് അറസ്റ്റിലായത്. ഒരു സ്ത്രീയാണ് രണ്ടുപേരെ മേരിഹില്ലിലെ സ്വന്തം വീട്ടിലേക്ക് മസാജ് പാർലർ ഉണ്ടെന്നുപറഞ്ഞ് ക്ഷണിച്ചത്. വീട്ടിലെത്തിയ ഇരുവരും നഗ്നരായിരിക്കുന്ന സമയം ഒരു യുവാവ് വീട്ടിലെത്തി വീഡിയോ ചിത്രീകരിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. മാനഹാനി ഭയന്ന് ഇരുവരും മൂന്നുലക്ഷം രൂപ കൈമാറി. കഴിഞ്ഞ മാർച്ച് 20-നാണ് സംഭവം നടന്നത്. തുടർന്ന് ഇരുവരും കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകി. പോലീസ് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആറുപേർ അറസ്റ്റിലാകുന്നത്. അതേസമയം അറസ്റ്റിലായ സ്ത്രീ ഉപയോഗിച്ചിരുന്ന ഫോൺനമ്പർ മംഗളൂരു പോലീസ് സിറ്റി ക്രൈം ബ്രാഞ്ച് ജീവനക്കാരനായ ഗണേശിന്റെയാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് അയാളെ സസ്പെൻഡ് ചെയ്തത്. അയാൾ ഉപയോഗിച്ചിരുന്ന സിം അറസ്റ്റിലായ സ്ത്രീക്ക് നൽകുകയായിരുന്നു. തനിക്ക് പരിചയമുള്ള സ്ത്രീക്ക് ഉപയോഗിക്കാനായി തന്റെ സിം നൽകിയെന്ന ഗണേശിന്റെ വെളിപ്പെടുത്തലിനെത്തുടർന്നാണ് സസ്പെൻഷൻ.
from mathrubhumi.latestnews.rssfeed https://ift.tt/2RjKnCF
via
IFTTT
No comments:
Post a Comment