നിലയ്ക്കൽ/പമ്പ: യുവതികൾ സന്നിധാനത്ത് എത്തിയാൽ നട അടച്ചിടുമെന്നതന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വം ബോർഡംഗം കെ.പി.ശങ്കർദാസ്. തന്ത്രിമാർ സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാനാവില്ല. ശബരിമലയിലെ സമരം ഭക്തരുടെ സമരമായി കാണാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ യുവതികൾ ഇന്നും സന്നിധാനത്തേക്ക് എത്തുമെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ കനത്ത സുരക്ഷാസംവിധാനങ്ങൾ ഇന്നും തുടരും. നിരോധനാജ്ഞ 22 വരെ തുടരാൻ ജില്ലാകളക്ടർ ഉത്തരവിട്ടിട്ടുണ്ട്. നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കർശനമായ സുരക്ഷയും വാഹനപരിശോധനയും പോലീസ് നടത്തുന്നുണ്ട്. ഇലവുങ്കലിൽ നിന്ന് കർശനപരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങൾ നിലയ്ക്കലിലേക്ക് വിടുന്നത്. 12 യുവതികൾ ഇന്ന് ക്ഷേത്രസന്ദർശനത്തിനെത്തുമെന്നതിൽ കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല. കോഴിക്കോട് നിന്ന് സ്ത്രീകളുടെ 30 അംഗ സംഘം ശബരിമലക്ക് തിരിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സന്നിധാനത്തും കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷമാണുള്ളത്. പോലീസ് ജാഗരൂകരായി പ്രവർത്തനരംഗത്തുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PI0zgt
via
IFTTT
No comments:
Post a Comment