ചങ്ങനാശ്ശേരി: ശബരിമല വിഷയത്തിൽ സർക്കാരിനും ദേവസ്വംബോർഡിനും പാളിച്ചപറ്റിയെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നിരീശ്വരവാദം അടിച്ചേൽപ്പിക്കാൻ സർക്കാർ ശ്രമിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കപടമതേതരവാദം മനസ്സിൽ വെച്ച്, നിരീശ്വരവാദം അടിച്ചേല്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. സുപ്രീംകോടതിയുടെ എത്രയോ വിധികൾ നടപടിയാകാതെ സർക്കാരിന്റെ മുമ്പിലുണ്ട്. അതിലൊന്നുമില്ലാത്ത തിടുക്കം ശബരിമല വിഷയത്തിലുണ്ടായി. സർക്കാരിനെ ഇതുവരെ നേരിട്ട് കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാനാവില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം എൻ.എസ്.എസ്. പ്രതിഷേധിച്ചു. അപ്പോൾ മന്നത്ത് പത്മനാഭനും നവോത്ഥാനനായകരും അനാചാരങ്ങൾക്കെതിരേ പടപൊരുതിയത് ചൂണ്ടിക്കാട്ടി ചിലർ എതിർത്തു. സമുദായാചാര്യന്റെ പ്രവർത്തനങ്ങൾ അനാചാരങ്ങൾ തുടച്ചുനീക്കുന്നതിനായിരുന്നു. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭൻ എല്ലാ പ്രവർത്തനങ്ങളും നടത്തിയത്. ആചാരങ്ങൾ സംരക്ഷിക്കാൻ നാമം ജപിച്ചുള്ള സഹനസമരമാണ് എൻ.എസ്.എസ്. നടത്തിയത്. മതസൗഹാർദം തകർക്കാൻ ശ്രമമുണ്ടെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/2R0WJiN
via
IFTTT
No comments:
Post a Comment