കാസർകോഡ്: മഞ്ചേശ്വരം എംഎൽഎ പി.ബി.അബ്ദുൾ റസാഖ് (63) അന്തരിച്ചു. കാസർകോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗമാണ്. 2011 മുതൽ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ൽ കെ.സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുൾ റസാഖ് വീണ്ടും നിയമസഭയിലെത്തിയത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസർകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് കെ.സുരേന്ദ്രന്റെ പരതിയിൻമേലുള്ള കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഖബറടക്കം വൈകീട്ട് അഞ്ചു മണിയോടെ കാസർകോട് ആലംബാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.12 മണി മുതൽ 1.30 വരെ ഉപ്പളയിൽ മുസ്ലിം ലീഗ് ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2EAn1XO
via
IFTTT
No comments:
Post a Comment