ഡല്‍ഹിയെ തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയവുമായി കൊല്‍ക്കത്ത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ഡല്‍ഹിയെ തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയവുമായി കൊല്‍ക്കത്ത

ന്യൂഡൽഹി: ഇടവേള കഴിഞ്ഞ് വീണ്ടും ആരംഭിച്ച ഐ.എസ്.എൽ അഞ്ചാം സീസണിലെ പത്താം മത്സരത്തിൽ ഡൽഹി ഡൈനാമോസിനെതിരേ അമർ തമർ കൊൽക്കത്തയ്ക്ക് വിജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് കൊൽക്കത്ത ഡൽഹിയെ മറികടന്നത്. അഞ്ചാം സീസണിലെ കൊൽക്കത്തയുടെ ആദ്യ വിജയമാണിത്. 20-ാം മിനിറ്റിൽ ബൽവന്ത് സിങ്ങിലൂടെ കൊൽക്കത്തയാണ് ആദ്യം മുന്നിലെത്തിയത്. ലാൻസരോട്ടെ നൽകിയ ഫസ്റ്റ് ടച്ച് പാസ് കൈക്കലാക്കിയ ബൽവന്ത്, ഡൽഹിയുടെ ഗോൾ കീപ്പറെ നിഷ്പ്രഭനാക്കി പന്ത് പോസ്റ്റിന്റെ വലതു മൂലയിലെത്തിച്ചു. കൊൽക്കത്തയുടെ ഈ സീസണിലെ ആദ്യ ഗോളാണിത്. ആദ്യ പകുതിയിൽ മുന്നേറ്റങ്ങളിൽ മികച്ചു നിന്നത് കൊൽക്കത്തയായിരുന്നു. ആദ്യ പകുതി കൊൽക്കത്തയുടെ മുന്നേറ്റത്തിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ചാണ് ഡൽഹി കളത്തിലിറങ്ങിയത്. അതിന് നായകനിലൂടെ തന്നെ ഫലം ലഭിക്കുകയും ചെയ്തു. 54-ാം മിനിറ്റിൽ പ്രീതം കോട്ടാൾ, ഡൽഹിയെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകളും തങ്ങൾക്ക് ലഭിച്ച സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ലീഡെടുക്കാനുള്ള രണ്ട് സുവർണാവസരങ്ങളാണ് ഡൽഹി തുലച്ചത്. അതിന് അവർക്ക് വില കൊടുക്കേണ്ടിയും വന്നു. പകരക്കാരനായി ഇറങ്ങിയ നൊസ്സൈർ എൽ മൈമുനിയിലൂടെ കൊൽക്കത്ത രണ്ടാം ഗോൾ നേടി. പിന്നീട് തിരിച്ചടിക്കാനുള്ള ഡൽഹിയുടെ ശ്രമങ്ങൾ കൊൽക്കത്ത പ്രതിരോധം ഫലവത്തായി നേരിട്ടു. മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു പോയിന്റുള്ള കൊൽക്കത്ത ആറാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുമായി ഡൽഹി എട്ടാം സ്ഥാനത്തും. Content Highlights: isl 2018 LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2ylKSVO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages