തിരുവനന്തപുരം: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട്ബി.ജെ.പി പിന്തുണയോടെ ശബരിമല കർമസമിതി പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. ഹർത്താലിനോടനുബന്ധിച്ച് വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നിയമവാഴ്ചയും സമാധാനാന്തരീക്ഷവും നിലനിർത്തുന്നതിനും അതിക്രമവും പൊതുമുതൽ നശീകരണവും തടയുന്നതിനും പൊതുജനങ്ങളും ഹർത്താൽ അനുകൂലികളും സഹകരിക്കണമെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു. ശബരിമല തീർഥാടർക്ക് എല്ലാവിധ സുരക്ഷയും ലഭ്യമാക്കാനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നൽകി. ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി, ചെങ്ങന്നൂർ, പന്തളം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ പ്രത്യേകസുരക്ഷയും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ സുരക്ഷ ഉറപ്പാക്കും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് രാത്രി മുതൽ പട്രോളിങ്, ആവശ്യമായ സ്ഥലങ്ങളിൽ പിക്കറ്റിങ് എന്നിവ ഏർപ്പാടാക്കും. ഏതു സാഹചര്യവും നേരിടുവാൻ കൂടുതൽ പോലീസ് സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇന്റലിജൻസ് ഉൾപ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. content highlights:Will take strong action against those who violates law in connection with hartal says dgp
from mathrubhumi.latestnews.rssfeed https://ift.tt/2ymRcw5
via
IFTTT
No comments:
Post a Comment