ഭുവനേശ്വര്‍: കൂട്ടബലാത്സംഗത്തിന് ഇരയായ പതിനാലുകാരിക്ക് നീതി നടപ്പാക്കാന്‍ കഴിയാത്തതിന്റെ അപമാനഭാരത്താല്‍ ഒരു എം.എല്‍.എ രാജിവച്ചു. ഒഡീഷയിലെ കൊരപുത് എംഎല്‍എയും കോണ്‍ഗസ് നേതാവുമായ കൃഷ്ണ ചന്ദ്ര സാഗരിയ ആണ് നിയമസഭാംഗത്വം ഇന്നലെ രാജിവച്ചത്. കുന്ദ്‌ലി കൂട്ടമാനഭംഗക്കേസിലെ ഇരയ്ക്ക് ഒരു വര്‍ഷമായിട്ടും നീതി നടപ്പാക്കാന്‍ കഴിയാത്ത തനിക്ക് എം.എല്‍.എ പദവിയില്‍ തുടരാന്‍ ധാര്‍മ്മികമായി യാതൊരു അവകാവുമില്ലെന്ന് കൃഷ്ണ ചന്ദ്ര സാഗരിയ പറയുന്നു.
പീഡനത്തിന്റെ അപമാനഭാരത്താല്‍ പെണ്‍കുട്ടി ഈ വര്‍ഷമാദ്യം ആത്മഹത്യയില്‍ അഭയംതേടുകയായിരുന്നു. 'കൊരപുത് എം.എല്‍.എ എന്ന നിലയില്‍ അവര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും താന്‍ പരാജയപ്പെട്ടു. അതുകൊണ്ട് താന്‍ രാജിവയ്ക്കുന്നു. ഭരണഘടനാപരമായ പദവിയില്‍ ഇരുന്നിട്ടും ദരിദ്രയായ ഒരു ദളിത് പെണ്‍കുട്ടിക്ക് നീതി നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ആ പദവിയില്‍ തടുരാന്‍ തനിക്ക് യാതൊരു ധാര്‍മ്മിക അവകാശവുമില്ല'- കൃഷ്ണ ചന്ദ്ര സാഗരിയ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ പത്തിനാണ് മുസഗൗഡ സ്വദേശിനിയായ 14കാരിയെ നാലംഗസംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു സംഭവം. ഇക്കഴിഞ്ഞ ജനുവരി 22ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇതിനു പിന്നാലെ വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ ഒരു പ്രതിയെപോലും അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. തന്റെ രാജിയും പ്രതിഷേധത്തിന്റെ ഭാഗമാണ്. ജനങ്ങള്‍ അവബോധമുണ്ടാക്കാനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com https://ift.tt/2DeFxUk
via IFTTT
No comments:
Post a Comment