തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളായിരുന്നു ഉണ്ടായത്. സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയകളിലും വന്‍ ചര്‍ച്ചയുണ്ടായിരുന്നു. എഴുത്തുകാരി ലക്ഷ്മി രാജീവിന്റെ നിലപാടുകളും ശ്രദ്ധേയമായി. ശബരിമല സ്ത്രീ പ്രവേശനം എന്ന വിഷയം എടുത്തിട്ട് കേരളത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് ലക്ഷ്മി രാജീവ് പറയുന്നത്. ദുരിതാശ്വാസത്തില്‍ നിന്നും കരകയറുന്നതിന് മുന്നേ ശബരിമല വിഷയം പറഞ്ഞ് ചിലര്‍ സംസ്ഥാനത്തെ തകര്‍ക്കുകയാണ്. മനുഷ്യരുടെ ഈശ്വര വിശ്വാസത്തിനെ, അതിന്റെ വൈകാരിക തലങ്ങളെ വിഷം കൊടുത്തു അക്രമാസക്തമാക്കുന്ന കാഴ്ച ഒറ്റക്കെട്ടായി നേരിടേണ്ടതാണ്. ഒരുപക്ഷെ പ്രളയത്തേക്കാള്‍ അധികമായി. അതിന്റെ വിപത്തുകള്‍ അടുത്തറിയുമ്പോള്‍ മനസിലാകും.- ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
ലക്ഷ്മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
പ്രിയപ്പെട്ടവരേ
പ്രളയ ദുരിതത്തില്‍ നിന്നും നമ്മള്‍ കര കയറിയിട്ടില്ല. വിചാരിച്ചതില്‍ പത്തു ശതമാനം പോലും ദുരിതാശ്വാസം collect ചെയ്യാന്‍ സാധിച്ചിട്ടില്ല- അതിനിടയിലാണ് ശബരിമലസ്ത്രീ പ്രവേശനം എന്ന വിഷയം എടുത്തിട്ട് കേരളത്തെ വീണ്ടും തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. ഒരുപാട് നോവുകളുടെ ഇടയില്‍ ചിറകു വിടര്‍ത്താന്‍ ശ്രമിക്കുന്ന ഒരുപിടി മണ്ണാണ് കേരളം. മനുഷ്യരുടെ ഈശ്വര വിശ്വാസത്തിനെ, അതിന്റെ വൈകാരിക തലങ്ങളെ വിഷം കൊടുത്തു അക്രമാസക്തമാക്കുന്ന കാഴ്ച ഒറ്റക്കെട്ടായി നേരിടേണ്ടതാണ്. ഒരുപക്ഷെ പ്രളയത്തേക്കാള്‍ അധികമായി. അതിന്റെ വിപത്തുകള്‍ അടുത്തറിയുമ്പോള്‍ മനസിലാകും -കണ്ടാല്‍ അറിയില്ലെങ്കില്‍ വായിച്ചാല്‍ എങ്കിലും അറിയണം.
ബുദ്ധിയുള്ള മലയാളികള്‍ ഇത് മനസിലാക്കണം. മുഖ്യമന്ത്രി ഇപ്പോള്‍ ചികിത്സ കഴിഞ്ഞു എത്തിയതേയുള്ളു-പ്രായമുണ്ട്. എനിക്കൊരു പാര്‍ട്ടിയും ഇല്ല- പക്ഷെ അദ്ദേഹത്തെ കണ്ട ചില നിമിഷങ്ങളില്‍ ഞാന്‍ മനസിലാക്കിയത് അതിനേക്കാള്‍ ഉറച്ചൊരു മനുഷ്യനെ എനിക്കിനി കാണാന്‍ സാധിക്കില്ലെന്നാണ്.
ആചാര വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടിരുന്ന ,പലതും അനുസരിച്ച ഒരാളാണ് ഞാന്‍. ഒരു പ്രാകൃത മനുഷ്യനാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അഭിമാനത്തോടെ ജീവിച്ചു മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പെണ്ണിനേക്കാള്‍ മികച്ച ഒരു സൃഷ്ടിയും ഈ ലോകത്തില്ലെന്നും, അവള്‍ ദൈവ തുല്യ ആണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഏത് അവസ്ഥയിലും.
നാടിനൊപ്പം നില്‍ക്കണം. ഗവണ്‍മെന്റിന് ഒപ്പം നില്‍ക്കണം. നാട്ടിലെ നീതി ന്യായ വ്യവസ്ഥിതിയോടു ഒപ്പം നില്‍ക്കണം. മതേതര, ജാതിരഹിത കേരളത്തിനായി ഒന്ന് ചേരണം. മറ്റൊരു ശ്രമവും വേണ്ട. സത്യം മനസിലാക്കാനുള്ള മനസ് മാത്രം മതി.?ഞാനൊരു കടുത്ത ദൈവ വിശ്വാസിയാണ് സര്‍, ഞങ്ങളെപ്പോലുള്ളവരെ ഈ വിപത്തില്‍ നിന്നും രക്ഷിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കുകയാണ്. ?പിന്നെ എനിക്കൊന്നും ആലോചിക്കേണ്ടി വന്നിട്ടില്ല.
പിന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടില്ല സഖാവേ .
from mangalam.com https://ift.tt/2Js3gk5
via IFTTT
No comments:
Post a Comment