ന്യൂഡൽഹി: കടക്കെണിയിലായ ജെറ്റ് എയർവെയ്സിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ടാറ്റാ ഗ്രൂപ്പ്, ജെറ്റ് എയർവെയ്സുമായി ചർച്ചകൾ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജെറ്റ് എയർവെയ്സിന്റെ 26 ശതമാനം ഓഹരികൾ വാങ്ങാമെന്നുംകമ്പനിയുടെ മാനേജ്മെന്റ് തലത്തിലുള്ള നിയന്ത്രണം വേണമെന്നുമാണ്ടാറ്റാ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. കൂടാതെ ഓപ്പൺ ഓഫർ ലെറ്റർ മുഖാന്തരം മറ്റൊരു 26 ശതമാനം ഓഹരികൾ കൂടി വാങ്ങാനും ടാറ്റാ ഗ്രൂപ്പ് താത്പര്യപ്പെടുന്നുണ്ട്. ഇന്ധനവില വർധന, രൂപയുടെ മൂല്യശോഷണം എന്നിവയെ തുടർന്ന് വൻപ്രതിസന്ധിയാണ് ജെറ്റ് എയർവേയ്സ് നേരിടുന്നത്. നിലവിൽ നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലാണ് ജെറ്റ് എയർവേയ്സിന്റെ 51 ശതമാനം ഓഹരിയുള്ളത്. എത്തിഹാദ് എയർവേയ്സും മറ്റുള്ളവരുടെയും കൈവശമാണ് ബാക്കി ഓഹരി. വാർത്തയെ കുറിച്ച് പ്രതികരിക്കാൻ ടാറ്റ വക്താവ് തയ്യാറായില്ല. ഊഹാപോഹങ്ങൾ നിറഞ്ഞതാണെന്നായിരുന്നു ജെറ്റ് എയർവേയ്സിന്റെ പ്രതികരണം. content highlights:tata group may buy stake in jet airways
from mathrubhumi.latestnews.rssfeed https://ift.tt/2ExFlAT
via
IFTTT
No comments:
Post a Comment